Connect with us

സത്യവാങ്​മൂലം​ തെറ്റായി നല്‍കിയതായിരുന്നു; മാപ്പ് പറഞ്ഞ് ബോളിവുഡ്​ നടന്‍ സല്‍മാന്‍ ഖാന്‍

News

സത്യവാങ്​മൂലം​ തെറ്റായി നല്‍കിയതായിരുന്നു; മാപ്പ് പറഞ്ഞ് ബോളിവുഡ്​ നടന്‍ സല്‍മാന്‍ ഖാന്‍

സത്യവാങ്​മൂലം​ തെറ്റായി നല്‍കിയതായിരുന്നു; മാപ്പ് പറഞ്ഞ് ബോളിവുഡ്​ നടന്‍ സല്‍മാന്‍ ഖാന്‍

2003ല്‍ ജോധ്​പൂര്‍ സെഷന്‍സ്​ കോടതിയില്‍ വ്യാജ സത്യവാങ്​മൂലം നല്‍കിയതിന്​ ബോളിവുഡ്​ നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പുപറഞ്ഞു. ജോധ്​പൂരില്‍ വെച്ച്‌​ 1998ല്‍ മാനുകളെ വേട്ടയാടിയ കേസില്‍ വിചാരണ നേരിടവേയാണ്​ സല്‍മാന്‍ വ്യാജ സത്യവാങ്​ മൂലം നല്‍കിയത്​. കേസിന്‍റെ അന്തിമ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.

സത്യവാങ്​മൂലം​ തെറ്റായി നല്‍കിയതായിരുന്നുവെന്ന്​ ​സല്‍മാന്റെ അഭിഭാഷകന്‍ ഹസ്​തിമല്‍ സരസ്വത്​ കോടതിയെ ബോധ്യപ്പെടുത്തി. ആദ്യം കോടതിയില്‍ തോക്കിന്‍റെ ലൈസന്‍സ്​ നഷ്​ടപ്പെട്ടുവെന്ന്​ പറഞ്ഞത്​ തിരക്കിനിടയിലെ മറവി കൊണ്ടാണെന്നും തന്‍റെ ലൈസന്‍സ്​ പുതുക്കാന്‍ നല്‍കിയിരിക്കുകയായിരുന്നെന്നും ​സല്‍മാന്‍ കോടതിയെ അറിയിച്ചു.

1998ല്‍ സല്‍മാന്‍ ഖാനും മറ്റു ഏഴ് പേരും ചേര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂരിനു സമീപം ബവാഡയില്‍ രണ്ടു തവണ മാന്‍ വേട്ട നടത്തിയെന്നാണ് കേസ്. കേസില്‍ 2018ല്‍ സല്‍മാന്​ ​അഞ്ചുകൊല്ലം തടവ്​ വിധിച്ചിരുന്നു. തുടര്‍ന്ന്​ സല്‍മാന്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

More in News

Trending

Recent

To Top