
Actress
ബീനയേയും മനോജിനെയും ബിബിയിൽ കാണാനൊരുങ്ങി രേഷ്മ.
ബീനയേയും മനോജിനെയും ബിബിയിൽ കാണാനൊരുങ്ങി രേഷ്മ.
Published on

മലയാളത്തിലെ ഏറ്റവും വലിയ റിയിലിറ്റി ഷോയായ ബിഗ് ബോസിന്റെ ഗ്രാൻഡ് ഓപ്പണിംഗിന് ഇനി മൂന്നു നാൾ കൂടി ബാക്കി. കെട്ടിലും മട്ടിലും മാറ്റങ്ങളോടെ കൂടുതൽ മത്സരാർത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. ഫെബ്രുവരി 14നാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുക. 18 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാവുക..
അതേസമയം കഴിഞ്ഞ ബിഗ് ബോസിൽ ഏറ്റവും അധികം ആളുകൾ ചർച്ച ചെയ്ത ഒരു വിഷയം ആണ് മുളക് വിവാദം. രജിത് കുമാർ സഹ മത്സരാർത്ഥി ആയിരുന്ന രേഷ്മയുടെ കണ്ണിൽ പച്ചമുളക് തേച്ചതോടെയാണ് ബിഗ് ബോസ് മലയാളത്തിൽ ഇത് വരെ കണ്ട ഏറ്റവും വലിയ വിവാദം നടന്നത്.
പ്രേക്ഷക പിന്തുണ ഏറെ ഉണ്ടായിരുന്ന രജിത് കുമാറിന് സപ്പോർട്ട് നൽകി നിരവധി ആളുകൾ ആണ് രംഗത്ത് വന്നത്. അതിൽ നടൻ മനോജ് കുമാറും കുടുംബവും രജിത്തിനെ പിന്തുണച്ചുകൊണ്ട് ഇട്ട ലൈവ് വൈറൽ ആവുകയും ചെയ്തിരുന്നു. ഇപ്പോൾ ആ കുടുംബത്തെയാണ് തനിക്ക് അടുത്ത ബിഗ് ബോഡിന്റെ സീസണിൽ കാണാൻ ആഗ്രഹം എന്ന് പറയുകയാണ് രേഷ്മ നായർ.
അവര്‍ എങ്ങനെയാണ് സ്വന്തം സാഹചര്യങ്ങള്‍ വരുമ്പോൾ പെരുമാറുക. അത് എങ്ങനെയാണ് പുറത്തുളളവര്‍ അംഗീകരിക്കുക. ഇതൊക്കെ കാണാന്‍ ആകാംക്ഷയുണ്ട്. അതൊക്കെ ഒരു രസമുളള കാര്യമല്ലെ. അതൊക്കെ ഒന്ന് കണ്ട് ആസ്വദിക്കാം എന്ന് വിചാരിക്കുന്നു. അതുകൊണ്ടാണ് താൻ ഇവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുന്നത് എന്നാണ് രേഷ്മ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. അതേസമയം ഞങ്ങൾ മനോജ് കുമാറിനോട് സംസാരിച്ചതിന് നിന്നും ബീന ആന്റണി ഇത്തവണത്തെ സീസണിൽ ഉണ്ടാകില്ല എന്നാണ് അദ്ദേഹം വ്യകത്മാക്കിയത്. തനിക്ക് ബിഗ് ബോസ് ഷോ ഒരുപാട് ഇഷ്ടം ആണെന്നും അനുഭവിച്ചറിയാൻ
താത്പര്യം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
about an actress
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയാണ് ബനിത സന്ധു. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...