
Malayalam
‘ഹോ… എന്റമ്മോ…. ഈ ചോദ്യം ഒന്നു മാറ്റിപിടിക്കുമോ’? ;കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് റിമി ടോമി
‘ഹോ… എന്റമ്മോ…. ഈ ചോദ്യം ഒന്നു മാറ്റിപിടിക്കുമോ’? ;കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് റിമി ടോമി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. മീശമാധവന് എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍’ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ ഗായകരുടെ കൂട്ടത്തിലേയ്ക്ക് എത്താന്‍ റിമിയ്ക്ക് അധികം കാല താമസം ഒന്നും തന്നെ വേണ്ടി വന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളില്‍ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാന്‍സിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനല്‍ തുടങ്ങി ഒരു മാസത്തിനുളളില്‍ നിരവധി സബ്സ്ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്. മേക്കോവര്‍ ലുക്കുകളിലൂടെയും തന്റെ പുതിയ കവര്‍ വേര്‍ഷന്‍ ഗാനങ്ങളിലൂടെയും റിമി ടോമി സോഷ്യല്‍ മീഡിയയിലും സജീവം ആണ്. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കുന്ന റിമിയുടെ തുറന്നുപറച്ചിലുകള്‍ക്ക് ഏറെ കൈയ്യടി ലഭിക്കാറും ഉണ്ട്.
എന്നാലിപ്പോള്‍ റിമി പോസ്റ്റ് ചെയ്ത ഒരു വര്‍ക്ക്ഔട്ട് ചിത്രത്തിന് ഒരാള്‍ ഇട്ട കമന്റിന് റിമി നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ‘വര്‍ക്ക്ഔട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ?’ എന്ന ചോദ്യത്തിനാണ് കിടിലന്‍ മറുപടി നല്‍കിയത്. ഇത് ആ612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണ്. ”ഈ ചോദ്യം ഒന്ന് മാറ്റിപിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ. നിങ്ങടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ” എന്നാണ് റിമി നല്കിയ മറുപടി. ഇതേ ഫോട്ടോയ്ക്ക് നടന് വിവേക് ഗോപനും കമന്റ് ഇട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും താരം തന്റെ അനിയത്തിയുടെ കുഞ്ഞുമായി നില്ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ‘കുട്ടാപ്പീടെ കുട്ടിമണിയാണേ’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ പോസ്റ്റ്. ഇതിനോടകം ഏറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു നിരവധി പേര് പ്രതികരണങ്ങളുമായെത്തിയിരുന്നു. ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്.
തന്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി പറഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. റിമി ടോമിയും റോയ്സും തമ്മില്‍ വിവാഹിതരാകുന്നത് 2008 ലാണ്. തുടര്‍ന്ന് 2019ലാണ് ഇരുവരും സമ്മത പ്രകാരം വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വിശേഷമായതിനാല്‍ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ശേഷമാണു റോയ്സ് പുതിയ ജീവിതം ആരംഭിച്ചതും. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി പറഞ്ഞിരുന്നു.
അദ്ദേഹം മറ്റൊരു വിവാഹം
കഴിച്ചതില്‍ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകള്‍ കരുതുന്നത്. അങ്ങനെ
ഒരിക്കലും ഇല്ല, അവര്‍ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തില്‍, അദ്ദേഹം
വിവാഹം കഴിച്ചില്ലെങ്കില്‍ ആകും എനിക്ക് അത് മോശമായി മാറുന്നത്.
ആളുകള്‍ക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയുമെങ്കില്‍ അത്
നല്ലതാണ്; ഞാന്‍ അവരുടെ കാര്യത്തില്‍ സന്തോഷവതിയാണ്. നമ്മള്‍ക്ക്
ആസ്വദിക്കാന്‍ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ എന്നും റിമി ടാമി പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....