Connect with us

നോബി മാത്രമല്ല സ്റ്റർമാജിക്കിലെ ആ താരം ബിഗ് ബോസ്സിലേക്ക്? ആ സൂചന പുറത്തുവിടുന്നു ഇനി ഉറപ്പിക്കാം

Malayalam

നോബി മാത്രമല്ല സ്റ്റർമാജിക്കിലെ ആ താരം ബിഗ് ബോസ്സിലേക്ക്? ആ സൂചന പുറത്തുവിടുന്നു ഇനി ഉറപ്പിക്കാം

നോബി മാത്രമല്ല സ്റ്റർമാജിക്കിലെ ആ താരം ബിഗ് ബോസ്സിലേക്ക്? ആ സൂചന പുറത്തുവിടുന്നു ഇനി ഉറപ്പിക്കാം

മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിൽ സംപ്രേക്ഷണം ചെയ്യുകയാണ്. ഇതിന് പിന്നാല ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും നടൻ നോബി മാർക്കോസും മുതൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഗായിക ആര്യ ദയാലിന്റെ പേരുകൾ വരെ ഉയർന്നു കേൾക്കുന്നുണ്ട്. പല മത്സരാര്ഥികളും തങ്ങൾ ഷോയിലേക്ക് ഇല്ലെന്നും വ്യജവാർത്തകൾക്ക് എതിരെയും രംഗത്ത് എത്തിയിരുന്നു.സ്റ്റാർ മാജിക്കിൽ നിന്നുള്ള താരങ്ങളുടെ പേര് ബിഗ് ബോസ് സീസൺ 3 ൽ ഉയർന്നു കേൾക്കുന്നുണ്ട്.

സ്റ്റാർ മാജിക്ക് പ്രോഗ്രാമിലെ സ്ഥിരം സാന്നിധ്യമായ നോബി കുറച്ചുനാളത്തേക്ക് പ്രോഗ്രാമിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് വ്യക്തമാക്കിയതോടെയാണ് നോബി ഇത്തവണ ബിഗ് ബോസിൽ മത്സരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോൾ ഇതാ ഇതിന് പിന്നാലെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഡയാനയാണ് ബിഗ് ബോസ് പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് . ബിഗ് ബോസിൽ എത്തുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് എങ്ങും തൊടാത്ത മറുപടിയാണ് ഡയാന നൽകിയത്. ഇപ്പോൾ അത് വെളിപ്പെടുത്താൻ കഴിയില്ല. അത് ചെറിയൊരു രഹസ്യമാണ്. എന്തായാലും അവിടെ വരുമ്പോൾ അറിയാമെന്നും ഡയാന പറയുന്നു. ബിഗ് ബോസിൽ ആരൊക്കെ ഉണ്ടാകും എന്ന ചർച്ച തകൃതിയായി നടക്കുന്നതിനിടയിൽ എന്തായാലും ഡയാന ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം കാത്തിരുന്ന് കാണാം

സിനിമയെക്കാളും ഡയാന പ്രേക്ഷകരുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക്കിലൂടെയായിരുന്നു. ഇതിന് മുൻപും ഷോയുടെ അവതാരകയായി എത്തിയിട്ടുണ്ട്. എന്നാൽ സ്റ്റാർമാജിക്കിൽ വന്നതിന് ശേഷമാണ് ആളുകളുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഷോ കണ്ടതിന് ശേഷം നിരവധി പേർ ഇൻസ്റ്റഗ്രാമിലൂടേയും മറ്റും മെസേജ് ചെയ്യാറുണ്ട. കൂടാതെ പുറത്ത് പോകുമ്പോൾ പ്രേക്ഷകർ അടുത്ത് വന്ന് സംസാരിക്കുകയും സെൽഫി എടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് വളരെ സന്തോഷമുള്ള കാര്യമാണെന്നും താരം പറയുന്നു

സിനിമയിൽ ചുവട് വെച്ചതിന് പിന്നാലെയാണ് ഡയാന മിനിസ്ക്രീനിലെത്തിയത്. ഡയാനയുടെ പുതിയ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. അമിത് ചക്കാലക്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 12 ന് ആണ് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൽ മാധ്യമപ്രവർത്തകയായിട്ടാണ് ഡയാന എത്തുന്നത്. നിമിഷ മാധവ് എന്നാണ് കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം എല്ലവാർക്കും ഇഷ്ടമാകും എന്നുള്ള വിശ്വാസമുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ് . കഴിഞ്ഞ വർഷം മാർച്ച് ഏപ്രിലോടെ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഇത്. എന്നാൽ കൊവിഡിനെ തുടർന്ന് തിയേറ്റർ റിലീസ് മാറ്റി വയ്ക്കുകയായിരുന്നെന്നും നടി പറയുന്നു.

More in Malayalam

Trending

Recent

To Top