
Actor
പൃഥ്വിരാജ് എന്ത് രസാല്ലേ ? ഇതിനിത്ര തിളക്കാനെന്തിരിക്കുന്നു? അഞ്ജലി അമീർ ചോദിക്കുന്നു …
പൃഥ്വിരാജ് എന്ത് രസാല്ലേ ? ഇതിനിത്ര തിളക്കാനെന്തിരിക്കുന്നു? അഞ്ജലി അമീർ ചോദിക്കുന്നു …

സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോ വൈറലായി മാറിയിരുന്നു. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രമായിരുന്നു നടന് പോസ്റ്റ് ചെയ്തത്. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രം പോസ്റ്റ് ചെയ്തോടെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. നടനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടും ചിലരെത്തിയിരുന്നു. അതിനിടെ മാലിദ്വീപിലെ വെക്കേഷനിടയില്‍ ഭാര്യ പകര്‍ത്തിയ ഫോട്ടോയാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇപ്പോഴിതാ താന്‍ പൃഥ്വിരാജിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. പൃഥ്വിരാജിന്റെ ഫോട്ടോയ്ക്കൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. അഞ്ജലിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
എന്റെ നാട്ടിലേ ആണുങ്ങൾ ഒക്കെ മുണ്ടുടുത്തു ഷർട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓർമ്മ വെച്ച കാലം തൊട്ടു മേല്‍ വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ലെന്ന് അഞ്ജലി അമീര്‍ പറയുന്നു. പിന്നെ രാജു ചേട്ടൻ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കൾക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോരമാത്രം പ്രസംഗിക്കുന്നവർ എന്തിനാണാവോ ഇത്ര തിളക്കുന്നതെന്നുമായിരുന്നു അഞ്ജലി അമീറിന്റെ ചോദ്യം.
നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. അത് ശെരിക്കും പലർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.. ഒരു പക്ഷെ പലരും മനസിലാക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടായതുകൊണ്ട് ആകും. ഞാൻ മനസിലാക്കിയിടത്തോളം അത് ഒരിക്കലും പൃഥ്വിരാജ് എന്ന നടനെ ലക്ഷ്യമാക്കിയുള്ളതോ അല്ലെങ്കിൽ മലയാളി യുടെ വിവരമില്ലായ്മയോ അല്ല. അഞ്ജലി ഉൾപ്പടെ ഉള്ള നടിമാരുടെ പോസ്റ്റുകൾക് താഴെ ഇതിലും നിഷ്ടൂരമായ പല കമന്റ്സും കാണാറുണ്ട്.. പക്ഷെ ഒരു നടന് നേരെ അതുണ്ടാവുന്നില്ല അതിനി ഏത് രീതിയിലെ പോസ്റ്റ് ആയിരുന്നാലും. കുറച്ചധികം ഹാഷ്ടാഗുകൾ നമ്മൾ കഴിഞ്ഞ കുറെ നാളുകളായി കാണുന്നുണ്ട്. But അത് ഒരു ജെന്‍ഡര്‍ ഡിസ്ക്രിമിനേഷന്‍ തലത്തിലേക്ക് മാറ്റപ്പെട്ടപ്പോൾ എന്തുകൊണ്ട് ഇതിൽ അത്തരം കമന്റ്സ് കൾ പാടില്ല എന്ന് മലയാളികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു സൂചനയുണ്ട് ഇതിൽ.
about an actress
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീ കര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം...
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...