
Malayalam
എന്നിലെ പാതി നീയായിരുന്നെങ്കിൽ…അമൃതയുടെ ചിത്രത്തിന് പിന്നിൽ
എന്നിലെ പാതി നീയായിരുന്നെങ്കിൽ…അമൃതയുടെ ചിത്രത്തിന് പിന്നിൽ
Published on

കുടുംബവിളക്കിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു അമൃത നായർ. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയിട്ടാണ് അമൃത പരമ്പരയിൽ അഭിനയിക്കുന്നത്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ അമൃത പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്.
പീകോക്ക് ബ്ലൂവും പച്ചയും ചേർന്ന നിറത്തിലുള്ള സാരിയും ബ്ലൌസുമണിഞ്ഞ് ആഭരണവിഭൂഷിതയായാണ് അമൃത പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നിലെ പാതി നീയായിരുന്നെങ്കിൽ എന്ന് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ലൗ റിയാക്ഷനുകളിട്ട് നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. പലപ്പോഴും മോഡേൺ വേഷങ്ങളിൽ സുന്ദരിയായി എത്താറുള്ള താരം അപൂർവ്വമായാണ് സാരി ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. കളർപടം ഫോട്ടോഗ്രഫി ടീമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ തനിക്ക് രണ്ട് ലക്ഷം ഫോളോവേഴ്സ് കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് അമൃത മോഡൺ ഡ്രസണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നമ്മൾ മരിക്കും വരെ സെക്സിയും വെബ്രൻഡും ഫാഷനബിളും ക്ലാസിയുമാകാം, പറക്കാം എന്നും അന്ന് താരം കുറിച്ചിരുന്നു.
കുടുംബവിളക്ക് പരമ്പരയിൽ ശീതൾ ആയി മുൻപ് തിളങ്ങിയത് പാർവതി വിജയ് ആയിരുന്നു. പാർവതി പിന്മാറിയതിന് പിന്നാലെയാണ് അമൃത എത്തിയത്. ഏതായാലും ശീതൾ എന്ന കഥാപാത്രം അമൃതയുടെ കരിയറിൽ ബ്രേക്കായി, നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...