പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന പരമ്പരയാണ് പൗര്‍ണ്ണമിതിങ്കള്‍. ഇതിലെ കഥാപാത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച പിന്തുണയുമാണ് ലഭിക്കുന്നത്. മിനി സ്ക്രീനിന്റെ സ്വന്തം പൗര്‍ണ്ണമിയായി എത്തുന്നത് നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗൗരിയാണ്. വിഷ്ണു നായരാണ് താരത്തിന്റെ നായകനായി സ്ക്രീനില്‍ എത്തുന്നത്. ഇരു ജോഡികളുടെ കെമിസ്ട്രി കണ്ട ആരാധകര്‍ ‘പ്രേമി’ എന്നാണ് ഇരുവരെയും ചേര്‍ത്ത് നല്‍കിയിരിക്കുന്ന പേര്. സോഷ്യല്‍ മീഡിയ പേജിലൂടെ ഗൗരി തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഗൗരിയുടെ വാക്കുകള്‍ ആയികൊണ്ടിരിക്കുകയാണ്. തന്റെ ഫാന്‍ പേജിലുള്ള ആരാധകര്‍ക്കായി പങ്കിട്ട വാക്കുകള്‍ ആണ് വൈറല്‍ ആയി മാറുന്നത്.
ഫാന്‍ പേജുകള്‍ വഴിയുള്ള കമ്യൂണിക്കേഷന്‍ നടത്തി നടത്തി ചതിക്കുഴികളില്‍ പെടാതിരിക്കുക. ഇതിപ്പോള്‍ പറയാന്‍ ഉള്ള കാരണം, അങ്ങിനെ ഒരു സംഭവം അടുത്തിടെ നടന്നു. ഞാനും അക്കാര്യത്തില്‍ മാനസികമായി വിഷമത്തില്‍ ആണ്. എന്റെ കൂടെ തന്നെ ജോലി ചെയ്യുന്ന ഒരാള്‍, ആളുടെ പേര് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. വളരെ മോശമായി തന്നെ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുകയും, ഇവിടെ സീരിയലിലേക്ക് അവസരം നല്‍കാം, അഭിനയിക്കാനുള്ള എന്‍ട്രി നല്‍കാം എന്നുപറഞ്ഞു ആ കുട്ടിയെ വളരെ മോശമായ രീതീയില്‍ സമീപിക്കുകയും ചെയ്തു.ഓപ്പണ്‍ ആയി ഞാന്‍ സംസാരിക്കുകയാണ് ഒന്നും തോന്നരുത്. അഭിനയമോഹമുള്ള പെണ്‍കുട്ടികള്‍ നാളെ പോയി ചതിക്കുഴിയില്‍ പെടാതെ ഇരിക്കാന്‍ ആണ് ഞാന്‍ ഇത് ഇപ്പോള്‍ സംസാരിക്കുന്നത്. അഡ്ജസ്റ്റ് മെന്റ് ചെയ്താല്‍, അല്ലെങ്കില്‍ അയാള്‍ പറയും പോലെ ഒക്കെ ചെയ്താല്‍ ചാന്‍സ് തരാം. അങ്ങനെയാണ് എല്ലാവരും ഇവിടെ നിക്കുന്നത് എന്നാണ് അയാള്‍ ആ പെണ്‍കുട്ടിയോട് പറഞ്ഞത്. അത് ഞാന്‍ കൈയ്യോടെ പിടികൂടുകയും അതിവിടെ വലിയ ഇഷ്യൂസ് ആവുകയും ചെയ്തു.
എനിക്ക് ആ
സംഭവം ഒരുപാട് വേദന നല്‍കുകയും ചെയ്തു. നമ്മള് സഹോദരന്മാരായി കാണുന്ന
ആളുകള്‍ ആണ് ഇതൊക്കെ ചെയ്യുന്നത്. അവര്‍ പറയുന്നത് ഒന്നും സത്യം ഇല്ലാത്ത
കാര്യങ്ങള്‍ ആണ്. എല്ലാ പ്രൊഫെഷനിലും ഉണ്ടാകും നല്ലതും ചീത്തയും ആയ
കാര്യങ്ങള്‍. ഇവിടെയും അങ്ങിനെ ഉണ്ട്. എങ്കിലും ഇവിടെ ഉള്ളവര്‍ എല്ലാം നല്ല
കുടുംബത്തില്‍ നിന്നും വരുന്നവര്‍ ആണ്. ഇപ്പോള്‍ ഉണ്ടായ പ്രശ്നത്തില്‍
ഞങ്ങള്‍ പെണ്‍കുട്ടികളെ എല്ലാം അയാള്‍ മോശക്കാരികള്‍ ആക്കാന്‍
ശ്രമിക്കുകയും ചെയ്തു. ആ പെണ്‍കുട്ടി പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ തന്നെ
ഞെട്ടിപ്പോയി. അത് നല്ല വിഷമം ആവുകയും എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന
രീതിയില്‍ പ്രതികരിക്കുകയും ചെയ്തു. ഇനിയും ഇതേപോലെയുള്ള ആളുകള്‍ വരികയാണ്
എങ്കില്‍ അത് അപ്പോള്‍ തന്നെ സ്റ്റോപ്പ് ചെയ്യുക. ചതിക്കുഴിയില്‍
പെടാതിരിക്കുക. ഇങ്ങന ഈ സ്ഥലത്തു വന്നാല്‍ ഗൗരിയെ കാണാം സംസാരിക്കാം എന്ന്
പറഞ്ഞു വരികയാണ് എങ്കില്‍ അത് അവിടെ വച്ച് തന്നെ സ്റ്റോപ്പ് ചെയ്യുക.
അതാകും നിങ്ങളുടെ നല്ല ഭാവിക്ക് നല്ലത്. നിങ്ങള്‍ ഞങ്ങളെ സ്നേഹിക്കുന്നത്
കൊണ്ടാണ് ഞങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ വിശ്വസിക്കുന്നത്
അത് സ്നേഹത്തിന്റെ ഭാഗമായി ആണെന്നും അറിയാം പക്ഷെ ദയവ് ചെയ്തു
ചതിക്കുഴികളില്‍ പോയി പെടരുത്.
പിന്നാലെ പ്രതികരണവുമായി നിരവധി
പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഇതിനെതിരെ പ്രതികരിച്ച
ഗൗരിക്ക് അഭിനന്ദനങ്ങള്‍…..ഒരു പക്ഷെ പ്രൊഫഷനെ വരെ ബാധിച്ചേക്കാവുന്ന
കാര്യങ്ങള്‍ ആണ് ഇതൊക്കെ, എന്ന് പറഞ്ഞുകൊണ്ടാണ് ഗൗരിയുടെ വീഡിയോ ആരാധകര്‍
ഏറ്റെടുത്തിരിക്കുന്നത്. അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും
നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ
അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന
പുരസ്കാരവും എത്തിയിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...