
Actor
എന്റെ തലയിൽ കൈവെച്ചാണ് അമ്പിളി ചേട്ടൻ പറഞ്ഞത്, മനസ്സ് തുറന്ന് പൊന്നമ്മ ബാബു.
എന്റെ തലയിൽ കൈവെച്ചാണ് അമ്പിളി ചേട്ടൻ പറഞ്ഞത്, മനസ്സ് തുറന്ന് പൊന്നമ്മ ബാബു.

മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ജഗതി ശ്രീകുമാറിനൊപ്പമുളള ഓര്‍മ്മകള്‍ ഒരഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടി പൊന്നമ്മ ബാബു. നടന് അപകടം സംഭവിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും നടി തുറന്നുപറഞ്ഞു. അന്ന് അദ്ദേഹം തന്നോട് പറഞ്ഞ കാര്യമാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പൊന്നമ്മ ബാബു വെളിപ്പെടുത്തിയത്. തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് പിന്തുണ നല്കിയിട്ടുളള വ്യക്തിയാണ് അമ്പിളി ചേട്ടനെന്ന് നടി പറയുന്നു. ഞാന്‍ അത്രത്തോളം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അമ്പിളി ചേട്ടന്റെ തിരിച്ചുവരവിനായി ഓരോ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
അമ്പിളി ചേട്ടന് അപകടം പറ്റുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇന്നസെന്റ് ചേട്ടനും ഞാനും അമ്പിളി ചേട്ടനുമൊക്കെ ഒന്നിച്ച് അഭിനയിച്ച ഞാന്‍ ഇന്നസെന്റാണ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടുപിരിഞ്ഞത്. എന്റെ ഭാഗം കഴിഞ്ഞു ഇനി ഞാന്‍ പോട്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്തോ പതിവില്ലാതെ എന്റെ തലയില്‍ കൈവച്ചിട്ട് പറഞ്ഞു. പൊന്നമ്മ നന്നായി വരും. ആ വാക്കുകള്‍ ഇന്നും എന്റെ മനസിലുണ്ട് എന്ന് പൊന്നമ്മ ബാബു പറഞ്ഞു. മലയാളത്തിലെ അതുല്യ നടന് അമ്പിളി ചേട്ടന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.
about an actor
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് വലിയ വിവാദങ്ങൾ നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ വരുന്നത്. എന്നാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...