മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്ര തന്റെ കരിയറില്‍ തന്നെ വിസ്മയിപ്പിച്ച അനുഭവം പങ്കു വെച്ചിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഒരാള്‍ പൊടുന്നനെ തന്റെ കാലിലേക്ക് വീണെന്നും അയാള്‍ ജീവിച്ചിരിക്കാന്‍ കാരണം താനാണെന്ന് പറഞ്ഞുവെന്നും അവര്‍ പറയുന്നു.
‘ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനു മുന്നില്‍ നില്ക്കുമ്ബോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്ന് അയാള്‍ ‘ഒവ്വൊരു പൂക്കളുമേ’ എന്ന ഗാനം കേട്ടത്. അത് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് പറയുന്നത്. ഇത്തരം അനുഭവങ്ങളെല്ലാം അത്ഭുതത്തോടെയാണ് കേട്ടിട്ടുള്ളതെന്ന് ചിത്ര പറയുന്നു
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...