
Actress
മഞ്ജുവാരിയരുടെ കിം കിം കിം വിവാദത്തിൽ !
മഞ്ജുവാരിയരുടെ കിം കിം കിം വിവാദത്തിൽ !
Published on

വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ഒട്ടേറെപ്പേരെ ആകർഷിച്ച ഗാനമാണ് ‘ജാക്ക് ആൻഡ് ജിൽ’ സിനിമയിലെ കിം കിം കിം… എന്ന് തുടങ്ങുന്ന ഗാനം. മഞ്ജു വാര്യർ പാടിയ ഗാനം എന്ന പ്രത്യേകത കൂടിയുണ്ട് ഈ പാട്ടിന്. ‘പാരിജാത പുഷ്പഹാരത്തി’ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച ‘കാന്താ തൂകുന്നു തൂമണം…’ എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ തുടക്കത്തിലേ പറഞ്ഞിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത ‘ഒരിടത്ത്’ എന്ന സിനിമയിൽ ‘കാന്താ തൂകുന്നു തൂമണം…’ എന്ന ഗാനം സ്ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്. ഇപ്പോഴിതാ കിം കിം ഗാനത്തിന്റെ വരികള്‍ പഴയ നാടക ഗാനത്തിന്റെ പല്ലവിയാണെന്ന് ഗാനരചയിതാവ് ഹരിനാരായണന് പറയുന്നു. മറ്റു വരികള്‍ എല്ലാം പുതിയതായി രചിച്ചതാണ്. പഴയകാല നാടക കലാകാരന്മാര്ക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ പാട്ടെന്നു അദ്ദേഹം പറഞ്ഞു.
ജാക്ക് ആന്റ് ജില് സിനിമയ്ക്കു വേണ്ടി ഗാനരചയിതാവ ഹരിനാരായണന് എഴുതിയതാണ് ഈ പാട്ടിന്റെ വരികള്‍. കാമുകനെ കാത്തിരിക്കുന്ന കാമുകിയെക്കുറിച്ചാണ് വരികള്‍. പഴയകാല പാട്ടിന്റെ സ്വഭാവമുള്ള പാട്ടു വേണമെന്നായിരുന്നു സംവിധായകന് ആവശ്യപ്പെട്ടത്. അങ്ങനെയാണ്, പഴയകാല നാടക ഗാനത്തിന്റെ പല്ലവി എടുത്തത്. കിം കിം എന്നു തുടങ്ങുന്ന പാട്ട് അന്ന് പാടിയത് വൈക്കം എം മണിയായിരുന്നു. തമിഴ് നാടക ഗാനങ്ങളില്‍ കിം കിം എന്നുള്ളത് പതിവായി കാണാം. അതൊരു ശൈലിയാണെന്നും ഹരിനാരായണന് പറഞ്ഞു. പാട്ട് പുറത്തിറക്കിയപ്പോള്‍ ഹരിനാരായണന് തന്നെയാണ് വൈക്കം എം മണിയ്ക്കു സമര്‍പ്പണമെന്ന് എഴുതിയത്. പഴയ പാട്ടും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. പിന്നീട്, കിം കിം ഹിറ്റായതോടെ കോപ്പിയടിയാണെന്ന് പറഞ്ഞ് പലരും തിരിച്ചടിച്ചു. സത്യം അങ്ങനെയല്ല. സാമ്പത്തികമായി രക്ഷപ്പെടാതെ പോയ നാടക സംഗീത കലാകാരന്മാര്ക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ പാട്ട്.
about an actress
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...