
Malayalam
സോമദാസിന് വേണ്ടി മണിയുടെ ആ ഇടപെടൽ പിന്നെ നടന്നത്! മരണത്തിലും അത് സംഭവിച്ചു!
സോമദാസിന് വേണ്ടി മണിയുടെ ആ ഇടപെടൽ പിന്നെ നടന്നത്! മരണത്തിലും അത് സംഭവിച്ചു!
Published on

അപ്രതീക്ഷിതമായാണ് സോമദാസ് ഈ കലാ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. മലയാളത്തിനു നല്ലൊരു ഗായകനെയും, സോമുവിന്റെ സുഹൃത്തുകൾക്ക് നല്ലൊരു സുഹൃത്തിനെയും, കുടുംബത്തിന് നല്ലൊരു അച്ഛനെയും ഭർത്താവിനെയും ആണ് ഇതോടെ നഷ്ടം ആയത്.
ചാലക്കുടിയിൽനിന്ന് ദാരിദ്ര്യവും കഷ്ടതകളും അതിജീവിച്ച് കലാഭവൻ മണി വളർന്നുവന്ന പോലെ ചാത്തന്നൂരിന്റെ അഭിമാനമായി ഉയർന്നുവന്ന താരമായിരുന്നു സോമദാസ്. മണിയും സോമദാസും തമ്മിൽ വലിയ സൗഹൃദമായിരുന്നത്രേ… . ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഓട്ടോ ഡ്രൈവർമാരായിരുന്നു ഈ സുഹൃത്തുക്കൾ . രണ്ടു പേരും പാട്ടിനെ നെഞ്ചോട് ചേർത്തവർ. മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്. ഇടയ്ക്ക് വ്യക്തി ജീവിതത്തിൽ പ്രതിസന്ധികളുണ്ടായപ്പോൾ സോമുവും ഒറ്റപ്പെട്ടു. സുഹൃത്തുക്കളിൽ അഭയം തേടി. സ്റ്റാർ സിംഗർ നൽകിയ പ്രശസ്തിക്ക് നേരിയ മങ്ങലേറ്റ കാലം, സോമു പ്രവാസിയുമായി. ജീവിതം തിരിച്ചുപിടിച്ചേ മതിയാകൂ എന്ന ഘട്ടത്തിൽ താങ്ങായത് ബിഗ്ബോസായിരുന്നു.
ആരോഗ്യകാരണങ്ങളാലാണ് ഷോയിൽ നിന്നും സോമദാസ് പുറത്തായത്. ഷോ തുടങ്ങി ഏറെ ദിവസങ്ങള്‍ പിന്നിടുംമുന്പേ അദ്ദേഹത്തിന് പുറത്തുപോകേണ്ടിവന്നു. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞ മത്സരാര്‍ഥിയായിരുന്നു സോമദാസ്. വ്യക്തിപരമായ വേദനകള്‍ തുറന്നുപറയാനുള്ള മനസും മനോഹരമായ ആലാപനവുമാണ് മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ സോമദാസിന് പ്രിയം നേടിക്കൊടുത്തത്.
കൊവിഡ് ബാധയെ തുടർന്നായിരുന്നു സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിൽ നിന്ന് കരകയറിയെന്ന് വിചാരിച്ചിരിക്കവേ വൃക്കകളും ഹൃദയവും താളം തെറ്റി. ഒടുവിൽ കലാഭവൻ മണിയെപ്പോലെ അപ്രതീക്ഷിതമായി സോമുവും യാത്രയായി.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് മദ്യപിക്കാന്‍ പാടില്ലാതിരുന്ന സോമദാസ് ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചതാണ് നില കൂടുതല്‍ വഷളാക്കിയതെന്ന് കരുതുന്നു. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചതായി സോമദാസുമായി അടുപ്പമുള്ളവര്‍ പറയുന്നു.
അതിനിടെ സോമദാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിഗ് ബോസിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. വിശ്വസിക്കാൻ കഴിയുന്നില്ല സോമു. എന്ന് തുടങ്ങുന്ന വാക്കുകളിലൂടെ ആണ് ആര്യ സോമദാസിന്റെ മരണത്തിൽ എഴുതി തുടങ്ങിയത്. ബിഗ് ബോസിന് ശേഷവും സോമദാസുമായി ബന്ധം വച്ചിരുന്നു. മക്കളെ ഒരുപാട്സ്നേഹിക്കുന്ന ഒരു അച്ഛൻ കൂടി ആയിരുന്നു അദ്ദേഹമെന്നാണ് എലീന പറഞ്ഞത് എന്റെ നിശ്ചയത്തിന്റെ സമയവും അദ്ദേഹം ആശുപത്രിയിൽ തന്നെ ആയിരുന്നു. കാര്യങ്ങൾ വിളിച്ചു അന്വേഷിക്കുകയും, രക്തം ആവശ്യം വന്ന ഘട്ടങ്ങളിൽ സുഹൃത്തുക്കൾ വഴി സഹായം ചെയ്തു നൽകാൻ കഴിഞ്ഞു. തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. അദ്ദേഹത്തിനെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്നത് കണ്ണാനെ കണ്ണേ എന്ന ഗാനമാണ്. വിശ്വസിക്കാൻ വയ്യ എന്നാണ് എലീന പറഞ്ഞത്
സോമു വിട എന്ന് പ്രദീപ് ചന്ദ്രൻ കുറിച്ചപ്പോൾ, നല്ലൊരു കഴിവുള്ള ഗായകനെയാണ് നഷ്ടം ആയതെന്നു പറയുകയാണ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം സോണിയ. സോമുചേട്ടോ എന്നൊരു വിളിയിലൂടെയാണ് വീണ സോമുവിന് ആദരാജ്ഞലികൾ നേർന്നത്.. നേരിൽ കാണാൻ സാധിച്ചിട്ടില്ല….. പക്ഷെ പാട്ടുകൾ ഒരുപാട് ഇഷ്ട്ടമാരുന്നു സോമു താങ്കളുടെ. ആദരാഞ്ജലികൾ എന്ന് നടി അശ്വതിയും പ്രതികരിച്ചു. പ്രിയ കൂട്ട്കാരാ കണ്ണ് നീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്നാണ് നടൻ ബിജുക്കുട്ടന്റെ പ്രതികരണം.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...