
Malayalam
‘മോഷണക്കേസ്’; സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
‘മോഷണക്കേസ്’; സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സൂപ്പര്‍ഹിറ്റ് സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘യന്തിരന്’ എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് നടപടി. എഴുത്തുകാരന് അറൂര്‍ തമിഴ്നാടന്‍ നല്കിയ കേസിലാണ് ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
1996ല്‍ പുറത്തിറങ്ങിയ തന്റെ കഥ ‘ജിഗൂബ’ ആണ് സിനിമയാക്കിയത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2010ല്‍ ആണ് യന്തിരന് റിലീസ് ചെയ്തത്. അന്ന് കൊടുത്ത കേസില്‍ പത്തു വര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
യന്തിരന്റെ നിര്‍മ്മാതാവ് കലാനിധി മാരനോടും കോടതിയില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇവര്‍ കേസിനെതിരെ അപ്പീല്‍ പോയിരുന്നു. ഒരു കോടി നഷ്ടപരിഹാരവും അറൂര്‍ തമിഴ് നാടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൂപ്പര്‍ ഹിറ്റായ യന്തിരന്റെ രണ്ടാം ഭാഗമായി ‘2.0’ സിനിമയും എത്തിയിരുന്നു. 2018ല്‍ ആണ് രണ്ടാം ഭാഗം എത്തിയത്. 1996ല്‍ തമിഴ് മാസികയായ ഇനിയ ഉദയത്തില്‍ പ്രസിദ്ധീകരിച്ച ജിഗൂബ, 2007ല്‍ ദിക് ദിക് ദീപിക എന്ന നോവലായി വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...