
Malayalam
ജയലളിതയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി ആകാന്‍ ഒരുങ്ങി കങ്കണ
ജയലളിതയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി ആകാന്‍ ഒരുങ്ങി കങ്കണ
Published on

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആയ ‘തലൈവി’ക്ക് പിന്നാലെ അടുത്ത പൊളിറ്റിക്കല്‍ ത്രില്ലറുമായി കങ്കണ റണാവത്ത്. ഇന്ദിര ഗാന്ധി ആയാണ് കങ്കണ വേഷമിടാന്‍ ഒരുങ്ങുന്നത്. സംവിധായകന് സൗയ് കബിര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ത്യയുടെ പ്രഥമ മുഖ്യമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്.
എന്നാല്‍ ഇന്ദിര ഗാന്ധിയുടെ ബയോപിക് ആയല്ല ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍, എമര്‍ജന്‍സി പിരീഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമുണ്ട്. തിരക്കഥ അവസാനഘട്ടത്തിലാണ്.
ഇപ്പോഴത്തെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതി മനസിലാക്കാന്‍ ഈ തലമുറയെ സഹായിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാകും ഇതെന്നും കങ്കണ വ്യക്തമാക്കി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.
ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കങ്കണയുടെ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സായ് കബീര്‍. അതേസമയം, ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന തലൈവി റിലീസിന് ഒരുങ്ങുകയാണ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എംജിആറായി വേഷമിടുന്നത്. നിലവില്‍ ധാക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കങ്കണ.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...