
Malayalam
നടി ആൻ അഗസ്റ്റിൻ വിവാഹമോചിതയാകുന്നു ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്?
നടി ആൻ അഗസ്റ്റിൻ വിവാഹമോചിതയാകുന്നു ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്?

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന് ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചിരിക്കുകയാണ്.
മലയാള സിനിമാ ലോകത്ത് യുവ നടിമാരിൽ ഏറെ ആരാധകരുള്ള ആൻ ആൻ അഗസ്റ്റിന്റെ കുടുംബ ജീവിതം വഴിപിരിയുന്ന ഈ വാർത്താ ആരാധകർ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്
2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. താരദമ്പതികൾ വേർപിരിയുന്നതിന്റെ കാരണം വ്യക്തമല്ല
മലയാളികൾക്ക് ഏറെ സുപരിച്ചതിനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ, ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ ചലച്ചിത്ര രംഗത്തെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ,ബിജു മേനോൻ, ജയ സൂര്യ,നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ആൻ ആഗസ്റ്റിൻ അഭിനയിച്ചിട്ടുണ്ട്. 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ആൻ അഗസ്റ്റിനു ലഭിച്ചിരുന്നു.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....