Malayalam
‘ഒരുപാട് വൈകി പോയി എന്നാലും വിവാഹത്തിന് ഞങ്ങളുടെ കട്ട സപ്പോർട്ട്’ ആരാധകരെ ഞെട്ടിച്ച് വീണ്ടും ബാല
‘ഒരുപാട് വൈകി പോയി എന്നാലും വിവാഹത്തിന് ഞങ്ങളുടെ കട്ട സപ്പോർട്ട്’ ആരാധകരെ ഞെട്ടിച്ച് വീണ്ടും ബാല
വ്യക്തിജീവിതത്തിലെ ചില അസ്വാരസ്യ സംഭവങ്ങൾ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറിയതിനെ തുടർന്നും പിന്നീട് ബാല നൽകിയ മറുപടികളൊക്കെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. അമൃത യുമായി വിവാഹ മോചനം നേടിയതിന് ശേഷം ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ നിരവധി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിൽ പ്രതികരിച്ച് ബാല തന്നെ നേരിട്ട് എത്താറുണ്ട്. തന്റെ വിവാഹം എല്ലാവരേയും അറിയിച്ചു കൊണ്ടുള്ളതായിരിക്കുമെന്നാണ് മാധ്യമപ്രവർത്തകരോട് ബാല പറഞ്ഞത്
അമൃതയുമായിട്ടുള്ള വിവാഹബന്ധം വേര്പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ അറിയാനാണ് പലരും ഇപ്പോഴും കാത്തിരിക്കുന്നത്. അതുപോലെ രണ്ടാമതൊരു വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യത്തിനും ഈ അടുത്ത് ബാല അഭിമുഖത്തിൽ വ്യക്തമായ ഉത്തരം നൽകിയിരുന്നു.
‘ബാല വിവാഹിതനാവാന്‍ പോവുന്നു’ എന്ന വാര്ത്തകകളെ കുറിച്ച് ബിഹൈന്‍വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത് . തന്റെ ജീവിതത്തിലെ നല്ല മൂഹുര്ത്തങ്ങള് വരാന്‍ പോവുന്നുണ്ട്. നല്ല പ്രൊപ്പോസല്‍സ് ഉണ്ട്. എവിടെയൊക്കെയോ പോയി ഷൂട്ടിങ്ങിന്റെ തിരക്കുകളില്‍ നിന്നും തിരിച്ച് വരുമ്പോള്‍ വീട്ടില്‍ സ്നേഹം നിറഞ്ഞ് നില്‍ക്കണം. അത്രയേ എനിക്കുള്ളു. കഴിക്കാന്‍ ഭക്ഷണം കിട്ടിയില്ലെങ്കിലും സ്നേഹവും സമാധാനവും മാത്രം മതിയെന്നാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി. ഇപ്പോഴും വിവാഹ ജീവിതത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ പേടിയുണ്ട്. എല്ലാം ദൈവത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇനിയും വിവാഹത്തെ കുറിച്ച് ഒരു ചിന്ത ഉണ്ടായാല്‍ അതെന്തായാലും നിങ്ങളെ എല്ലാവരെയും അറിയിച്ചിട്ടേ ചെയ്യുകയുള്ളു. അന്തസ്സായി തന്നെ വിവാഹം നടത്തുമെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞിരുന്നു
ഇപ്പോൾ ഇതാ വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ചും പിന്തുണ ഉണ്ടാവുമെന്നും പറഞ്ഞാണ് ആരാധകരെത്തുന്നത്. ഒരുപാട് വൈകി പോയി. ഈ തീരുമാനം കുറച്ച് കൂടി മുന്നേ എടുക്കാമായിരുന്നു. എങ്കിലും സാരമില്ല. കല്യാണത്തിന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. ബാലയ്ക്ക് നല്ലൊരു കുടുംബം ഉണ്ടാവട്ടേ. എന്നൊക്കെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഇനിയും നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കേണ്ടെന്നുമൊക്കെ കമന്റുകളില്‍ ആരാധകര്‍ പറയുന്നു