
Malayalam
നാല് ദിവസം കൊണ്ട് നൂറു കോടി നേടിയ ബോഡിഗാർഡ് ,ആദ്യ ദിവസം നേടിയത് 23 കോടിയായിരുന്നു!
നാല് ദിവസം കൊണ്ട് നൂറു കോടി നേടിയ ബോഡിഗാർഡ് ,ആദ്യ ദിവസം നേടിയത് 23 കോടിയായിരുന്നു!

മലയാള സിനിമ പ്രേക്ഷകർക്ക് നിരവധി സിനിമകൽ സമ്മാനിച്ച സംവിധായകനാണ് സിദ്ധിഖ്. ബോഡിഗാർഡ്’ ആദ്യ ദിവസം തന്നെ 23 കോടി നേടിയതിന്റെ കാരണം തുറന്ന് പറയുകയാണ് സംവിധായകൻ . മലയാളത്തിൽ അംഗീകരിക്കാതിരുന്ന സിനിമയുടെ ത്രെഡ് ബോളിവുഡ് സിനിമ വ്യവസായത്തിൽ ഉണ്ടാക്കിയ മാറ്റം തന്നെയാണ് വിമർശകർക്ക് തനിക്ക് കൊടുക്കാൻ കഴിഞ്ഞ മറുപടിയെന്നും അദ്ദേഹം പറയുന്നു
സിദ്ദീഖിന്റെ വാക്കുകൾ
“മലയാളത്തിൽ ചെയ്യുമ്പോൾ ഞാൻ ഒരുപാട് പ്രതിസന്ധി മറികടന്നു ചെയ്ത സിനിമയായിരുന്നു ‘ബോഡി ഗാർഡ്’. സിനിമ ഇറങ്ങി കഴിഞ്ഞും അതിനു നേരെ ആവശ്യമില്ലാത്ത രീതിയിൽ വിമർശനം ഉയർന്നിരുന്നു. എന്റെ സ്ഥിരം ട്രാക്ക് ആയ കോമഡിയിൽ നിന്ന് മാറിയാണ് ഞാൻ ആദ്യമായി ഇങ്ങനെയൊരു സിനിമയുമായി വന്നത്. അത് ഏറ്റെടുക്കാൻ ചിലർക്ക് പാടായിരുന്നു.
ഇവിടെ അംഗീകരിക്കാൻ മടി തോന്നിയ ഒരു സിനിമയുടെ ത്രെഡ് ആണ് ബോളിവുഡ് സിനിമാ വ്യവ്യസായത്തെ പോലും വലിയ രീതിയിൽ താങ്ങി നിർത്തുന്നതിനു കാരണമായത്.
നാല് ദിവസം കൊണ്ട് നൂറു കോടി നേടിയ ചിത്രം ആദ്യ ദിവസം നേടിയത് 23 കോടിയാണ്. ഞാൻ സൽമാനെ വച്ച് ‘ബോഡിഗാർഡ്’ ചെയ്യുന്നതിന് മുൻപേ ‘ദബാംഗ്’ എന്നൊരു ചിത്രം ഇറങ്ങിയിരുന്നു. അത് വൻഹിറ്റായിരുന്നു.
അത് കൊണ്ട് തന്നെ സൽമാൻ ഖാന്റെ അടുത്ത ചിത്രം എന്ന നിലയിൽ എന്റെ സിനിമ വന്നപ്പോൾ ‘ദബാംഗ്’ എന്ന സിനിമയുടെ വിജയം നിർണായകമായി. അത് കാരണമാണ് ആദ്യ ദിവസം തന്നെ ഇത്രയും കോടി രൂപ ‘ബോഡിഗാർഡ്’ കളക്ട് ചെയ്തത്”.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...