ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ; നായകൻ നിവിൻ പോളി .
Published on

ചാർലിയുടെ വൻ വിജയത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. ജൂലൈ അവസാനവാരം നിവിൻ പോളിയെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചാർലിക്കു ശേഷം മാർട്ടിൻ സിനിമ നിർമ്മാണത്തിലും പരസ്യമേഖലയിലുമായിരുന്നു കൂടൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്.പുതിയ ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.
നിവിൻ പോളി നായകവേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്.ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തോനും.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയും. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ഉണ്ട്.
മാർട്ടിൻ പ്രക്കാട്ട്- ജോമോൻ ടി ജോൺ ദുൽഖറിനെ നായകനാക്കി ഒരുക്കിയ പരസ്യചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ ട്രെന്റായിരുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...