
Malayalam
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നടൻ ബാലക്ക് ഡോക്ടറേറ്റ് ലഭിച്ചു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നടൻ ബാലക്ക് ഡോക്ടറേറ്റ് ലഭിച്ചു

നടന് ബാലക്ക് ഡോക്ടറേറ്റ്. ബാല ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി താരത്തിന് ആദരം നല്‍കുന്നത്.
കോട്ടയത്ത് വച്ച് പത്തൊമ്പതാം തീയതിയാണ് ബിരുദദാനച്ചടങ്ങ്. അമേരിക്കയില്‍ വച്ച് നടക്കേണ്ടിയിരുന്ന ചടങ്ങ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ആണ് ഔദ്യോഗിക അറിയിപ്പ് വന്നത്.
സൗത്ത് ഇന്ത്യയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്.അതേസമയം, തമ്പി എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിലാകും ബാല ഇനി വേഷമിടുക. പുതിയമുഖം, എന്നു നിന്റെ മൊയതീന്, വീരം, പുലിമുരുഗന്, ലൂസിഫര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...