
Malayalam
നിര്‍മ്മാണവും വിതരണവും ഉപേക്ഷിക്കാനുള്ള കാരണം അതായിരുന്നു; തുറന്നടിച്ച് ലാൽ
നിര്‍മ്മാണവും വിതരണവും ഉപേക്ഷിക്കാനുള്ള കാരണം അതായിരുന്നു; തുറന്നടിച്ച് ലാൽ
Published on

ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവും വിതരണക്കാരനുമായി സിനിമാ വ്യവസായ രംഗത്തും ശോഭിച്ച വ്യക്തിയാണ് നടനും സംവിധായകനുമായ ലാൽ. ഇപ്പോൾ ഇതാ എന്ത് കൊണ്ടാണ് താൻ നിര്‍മ്മാണവും വിതരണവും വിട്ടൊഴിഞ്ഞതെന്നു ഒരു മാധ്യമവുമായുളള അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അദ്ദേഹം .
“ഞാന്‍ ചെയ്ത സിനിമകളുടെ സക്സസ് വെറുതെ സംഭവിച്ചതല്ല. അതിനു പിന്നില്‍ ഒരുപാട് അധ്വാനമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കാനായി ഇറങ്ങുമ്പോള്‍ അതിന്റെ എല്ലാ മേഖലയിലും എന്റെ മേല്‍നോട്ടം ഉണ്ടാകാറുണ്ട്. ഞാന്‍ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അതിനു വേണ്ടി സമയം കൊടുക്കേണ്ടി വന്നു. വെറുതെ പണം കൊടുക്കുന്ന മാര്‍വാടി മാത്രമല്ല ഒരു നിര്‍മ്മാതാവ്.
എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്ന കലയെ സ്നേഹിക്കുന്ന ഒരാള്‍ ആകണം. എന്നാല്‍ മാത്രമേ അത്തരം വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. അഭിനയം ഞാന്‍ എന്ജോയ് ചെയ്തതോടെ നിര്‍മ്മാണ മേഖലയില്‍ നിന്നും വിതരണ മേഖലയില്‍ നിന്നും ഞാന്‍ പതിയെ പിന്‍വാങ്ങി. എനിക്ക് പറ്റുന്ന വേഷങ്ങള്‍ മലയാള സിനിമയുടെ ഒരു ഭാഗത്ത് ഒഴിഞ്ഞു കിടപ്പുണ്ട് എന്ന് മനസിലാക്കിയതോടെ അഭിനയം കൂടുതല്‍ മോഹമായി മാറി. ലാല്‍ കൂട്ടിച്ചേർത്തു .
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...