
Malayalam
എത്ര കെഞ്ചിയാലും ഡോക്ടര്‍മാര്‍ പറയില്ലല്ലോ; കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ ഞാന്‍ തന്നെ ഒരു കാര്യം പ്രയോഗിച്ചു!
എത്ര കെഞ്ചിയാലും ഡോക്ടര്‍മാര്‍ പറയില്ലല്ലോ; കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ ഞാന്‍ തന്നെ ഒരു കാര്യം പ്രയോഗിച്ചു!

By
ബാലതാരമായി മലയാള ചലചിത്ര ലോകത്ത് എത്തി നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് ആയ താരമാണ് സാന്ദ്രാ തോമസ്. നിരവധി ചിത്രങ്ങലിലും അഭിനയിച്ചിട്ടുള്ള സാന്ദ്ര ഒരു ഇവന്റ് മാനേജ് കമ്പനി തുടങ്ങുകയാണ് ആദ്യം ചെയ്തത്. അതിനു ശേഷം സുഹൃത്തായ വിജയ് ബാബുവിനോടൊപ്പം ചേര്‍ന്ന് 2012 ല്‍ ഫ്രൈഡേ എന്ന സിനിമ നിര്‍മ്മിച്ചു. തുടര്‍ന്ന് സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്പ് ആന്‍ഡ് ദ മങ്കി പെന്‍, ആട് എന്നിവയുള്‍പ്പെടെ ആറോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
ഇപ്പോഴിതാ തന്റെ ഇരട്ടക്കുട്ടികളെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാന്ദ്ര. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സാന്ദ്ര വിശേഷങ്ങള്‍ പങ്കുവെച്ചത്. വയറ്റില്‍ വളരുന്നതെന്നു പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞപ്പോഴുണ്ടായ ആനന്ദ നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സാന്ദ്ര തോമസ്. നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമാത് കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ലെന്നും അത് കൊണ്ട് കുട്ടി എന്താണെന്ന് മനസിലാക്കാന്‍ താന്‍ തന്നെ ഒരു തന്ത്രം പ്രയോഗിച്ചെന്നും അത് സക്സസ് ആയി എന്നും സാന്ദ്ര പറയുന്നു.
‘എനിക്കൊരു പെണ്‍കുഞ്ഞ് വേണം. പണ്ട് തൊട്ടേയുള്ള ആഗ്രഹമാണ്. കുഞ്ഞു വാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മൂന്നാം മാസമാണ് അറിയുന്നത് ഒന്നല്ല രണ്ടു കുഞ്ഞുങ്ങളെയാണ് ദൈവം നല്‍കിയിരിക്കുന്നതെന്ന്. അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു ഒരെണ്ണം എന്തായാലും പെണ്‍കുട്ടി തന്നെ. നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമായത് കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല. ഞാന്‍ അതുകൊണ്ട് ആദ്യമേ അങ്ങോട്ട് പറഞ്ഞു. എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടം പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന്. അഞ്ചാം മാസത്തിലെ സ്കാനിംഗിലാണ് ശരിക്കും കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാനാണെങ്കില്‍ ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്കിടെ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു അപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണ്. ഒരാളെ ആഗ്രഹിച്ചപ്പോള്‍ രണ്ടു പെണ്‍തരികളെ നല്കിയ ദൈവത്തോട് എന്നും കടപ്പാട്’ ഉണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. ഇരട്ടക്കുട്ടികളായ കെന്‍ഡലിനും കാറ്റ്ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിര്‍ബന്ധമുള്ള ഒരു അമ്മ കൂടിയാണ് സാന്ദ്ര. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികള്‍ക്ക് സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണും മക്കള്‍ക്ക് നല്കിയ വിളിപ്പേര്. തങ്കകൊലുസ് എന്നാണ് ഇരുവര്‍ക്കുമായി സാന്ദ്രയിട്ട പേര്. സമൂഹമാധ്യമങ്ങളുടെയും ഇഷ്ടം കവര്‍ന്ന കൊച്ചുമിടുക്കികളാണ് ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും.
1991 ല്‍ നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര അഭിനയത്തിലേയ്ക്ക് കാലുകുത്തുന്നത്. മിമിക്സ് പരേഡ്, ഓ ഫാബി എന്നിവയൂള്‍പ്പെടെ ആറ് ഏഴ് സിനിമകളില്‍ അഭിനയിച്ചു. 1999 ന് ശേഷം, സാന്ദ്ര 2013 ല്‍ ആമേന്‍ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ അഭിനയിച്ചു. 2017 ല്‍ വിജയ് ബാബുവുമായുള്ള പാര്‍ടണര്‍ഷിപ്പ് പിരിഞ്ഞ സാന്ദ്ര സിനിമയില്‍ നിന്നും പിന്‍വാങ്ങി. പിന്നീട് 2020 ല്‍ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സാന്ദ്ര പുതിയ പ്രൊഡ്കഷന് കമ്പനി ആരംഭിക്കുകയായിരുന്നു.
ഓഫീസിലെ
കസേരയിലിരിക്കുകയായിരുന്ന തന്നെ തര്‍ക്കത്തെ തുടര്‍ന്ന് വിജയ് ബാബു
തള്ളിത്താഴെയിട്ട് ചവിട്ടിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് സാന്ദ്ര പോലീസില്‍
പരാതി നല്‍കിയതോടെയാണ് വിജയ്ബാബുവും സാന്ദ്രയും തമ്മിലുള്ള പ്രശ്നങ്ങള്‍
വാര്‍ത്തയാകുന്നത്. എന്നാല്‍ തന്റെ പേരിലുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ
വസ്തുക്കള്‍ തട്ടിയെടുക്കാനാണ് സാന്ദ്രയും ഭര്‍ത്താവും ശ്രമിക്കുന്നതെന്നും കാട്ടി
വിജയ് ബാബു ഫേസുബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം
എങ്ങിനെയും താന്‍ തെളിയിക്കുമെന്നും വിജയ് ബാബു പറഞ്ഞിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ
ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. വിജയ് ബാബു ഫ്രൈഡേ ഫിലിം
ഹൗസിന്റെ ചെയര്‍മാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമായിരുന്നു. എന്നാല്‍
പ്രശ്നങ്ങള്‍ ഒത്തു തീര്പ്പിലായതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍
കഴിഞ്ഞുവെന്നും ഇരുവരും നല്ല സുഹൃത്തുക്കള്‍ ആണെന്നും വിജയ്ബാബു പറഞ്ഞിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...