
News
കുടുംബത്തോടൊപ്പം അവധിയാഘോഷിച്ച് നിത്യ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
കുടുംബത്തോടൊപ്പം അവധിയാഘോഷിച്ച് നിത്യ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Published on

By
‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെ മലയാള ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിത്യ ദാസ്. അഭിനയത്തില്‍ നിന്നും താരം വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുള്ള താരം കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിത്യ ഇപ്പോള്‍.
പഞ്ചാബിലെ മനോഹര ദൃശ്യങ്ങളുടെ വീഡിയോയും നിത്യ പങ്ക് വെച്ചിട്ടുണ്ട്. കടുകു പാടങ്ങള്‍ക്കു നടുവിലൂടെ സൈക്കിള്‍ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുന്ന നിത്യയെ ആണ് വീഡിയോയില്‍ കാണുന്നത്. മുമ്പ് മകള്‍ നൈനക്കൊപ്പമുളള നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവച്ചിരുന്നു. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും ഡാന്‍സ്. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.
2001 ല്‍ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടന്, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്, കുഞ്ഞിക്കൂനന്, കഥാവശേഷന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. വിവാഹശേഷവും മിനി സ്ക്രീനില്‍ തിളങ്ങി നിന്നിരുന്ന നിത്യ മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....