തന്റെ പേരും കലാഭവൻ മമ്മൂട്ടി ആയേനെ …എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയായി !!

മലയാള സിനിമയിലേക്ക് ഒട്ടേറെ കലാകാരന്മാരെ സമ്മാനിച്ച സ്ഥാപനമാണ് കലാഭവൻ. ലോകതലങ്ങളിൽ ശ്രദ്ധകർഷിച്ച സ്ഥാപനംകൂടിയാണ്. ഗാനമേള കൊണ്ടും മിമിക്സ് പരിപാടികൾ കൊണ്ടും. മണി, പ്രജോദ്, അബി, ഷാജോണ്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാരെല്ലാം മലയാള സിനിമക്ക് ലഭിച്ചത് ഈ സ്ഥാപനത്തിലൂടെയാണ്.
എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടി എന്ന പേരിന് മുന്നിൽ ഇത്തരത്തിൽ കലാഭവൻ വരുമായിരുന്നുവെന്നാണ് മമ്മൂട്ടി ഇപ്പോൾ പറയുന്നത്. പക്ഷെ വൈകിപ്പോയിയെന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പറയുന്നു.ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടനാണ് മമ്മൂട്ടി. വ്യത്യസ്ത ജോണറിൽ നിന്നുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കാൻ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ ……
‘1981ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയം മിമിക്രി എന്ന പേരില്‍ ഞാനും എന്തൊക്കെയോ കാട്ടിക്കൂട്ടുകയായിരുന്നു. ഒരുപക്ഷേ ഞാന്‍ സിനിമയിലേക്ക് എത്തുന്നതിന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു കലാഭവന്‍ ആരംഭിച്ചിരുന്നത് എങ്കില്‍ എന്റെ പേരിന് മുന്നിലും കലാഭവന്‍ എന്ന് ചേര്‍ക്കപ്പെടുമായിരുന്നു’. കേരളത്തിന്റെ കലാരംഗത്തേക്ക് മികവുറ്റ കലാകാരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ കലാഭവന്റെ സംഭാവന വലുതാണെന്നും പ്രഥമ ഫാ. ആബേല്‍ പുരസ്കാരം സംവിധായകന് സിദ്ധിഖിന് സമ്മാനിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...