
Malayalam
വിവാഹ ശേഷം ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം അതായിരുന്നു, ആ പേര് വീണതും പ്രതിസന്ധിയില്‍ ആയതും ഇങ്ങനെയെന്ന് നവീന്‍
വിവാഹ ശേഷം ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം അതായിരുന്നു, ആ പേര് വീണതും പ്രതിസന്ധിയില്‍ ആയതും ഇങ്ങനെയെന്ന് നവീന്‍

വേറിട്ട വേഷങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നവീന്‍ അറയ്ക്കല്‍. വില്ലനായും സഹനടനായും നവീന്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി. പ്രണയം എന്ന ഹിറ്റ് സീരിയലിലെ പ്രകാശ് വര്‍മ്മയെ മറന്നു പോയവരായി ആരും ഉണ്ടാകില്ല. ബാങ്ക് ജോലി കളഞ്ഞ് അഭിനയത്തിന് പിറകേ പോയ കല്ലൂര്കാരന് നവീന്‍ അറയ്ക്കല്‍ ഇന്ന് സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ്. നിരവധി സീരിയലുകളില്‍ എന്നാല്‍ തന്റെ ജീവിതത്തില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് നവീന്‍ ഇപ്പോള്‍.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയ നവീന്‍ നിരവധി കഥാപാത്രങ്ങളിലൂടെ േ്രപക്ഷക പ്രീതി നേടി മിനിസ്ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ഒരു സമയത്ത് ഭാഗ്യമില്ലാത്ത നടന് എന്ന പേരു വീണ് ആളാണ് താന്‍ എന്ന് നവീന്‍ പറയുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് മോഡലിങ്ങും റാംപ് ഷോസും പരസ്യ ചിത്രങ്ങളുമൊക്കെ നവീന്‍ ചെയ്തിരുന്നു. സിനിമയുമായി മറ്റൊരു ബന്ധവും ഈ നടനുണ്ട്. നടി ഉണ്ണിമേരി നവീനിന്റെ ബന്ധുവാണ്. ഉണ്ണി മേരിയുടെ സഹോദരന് മാര്ട്ടിന് വഴിയാണ് നവീന്‍ തന്റെ ആദ്യ സീരിയലായ സമയം സംഗമത്തില്‍ അഭിനയിക്കുന്നത്. ‘സമയം സംഗമ’ത്തില്‍ ചെറിയ വേഷമായിരുന്നു. അതു കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷമാണ് ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയല്‍ കണ്ട് അഭിനയത്തോട് വലിയ താത്പര്യം തോന്നിത്തുടങ്ങിയത്. ആക്ഷന്‍ രംഗങ്ങളും അത്തരം കഥാപാത്രങ്ങളുമായിരുന്നു ഏറെയും താത്പര്യം. അങ്ങനെ ‘കായംകുളം കൊച്ചുണ്ണി’യുടെ തിരക്കഥാകൃത്ത് അനില്‍ ജി.എസിനെ പോയി കണ്ടു. ആ സീരിയല്‍ തീരാന്‍ കുറച്ച് എപ്പിസോഡുകള്‍ കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍, അടുത്തതില്‍ വിളിക്കാം എന്നു പറഞ്ഞു.ഞാന്‍ കരുതിയത് ഒഴിവാക്കിയതാണെന്നാണ്. പക്ഷേ, അദ്ദേഹം ‘മിന്നല്‍ കേസരി’ എന്ന അടുത്ത സീരിയല്‍ എഴുതിയപ്പോള്‍ എന്നെ വിളിച്ചു. അതില്‍ നായകനായെങ്കിലും സീരിയല്‍ 50 എപ്പിസോഡില്‍ നിന്നു പോയി.
‘നൊമ്പരത്തിപ്പൂ’വെന്ന മറ്റൊരു സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തിലെത്തിയെങ്കിലും അതും വിജയമായില്ല. അതോടെയാണ് ഭാഗ്യമില്ലാത്തവനാണെന്ന പേരു വീണതും പ്രതിസന്ധി തുടങ്ങിയതും. ഭാഗ്യമില്ലാത്ത നടനെന്ന പേര് നവീനിനെ കുറച്ചു നാള് വീട്ടിലിരുത്തി. വരുമാനവും നിലച്ചു.എന്നാല്‍ പിന്നീട് തളരാതെ പൊരുതി ആ ചെറുപ്പക്കാരന് സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കയാണ്. അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത, ബിസിനസ്സ് കുടുംബമാണ് നവീന്റേത്. ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷത്തോളം വെബ് ഗൈഡായി ജോലി ചെയ്തു. അതിനു ശേഷം ബാങ്കില്‍ ജോലി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ‘മിന്നല്‍ കേസരി’യില്‍ അവസരം ലഭിച്ചത്. അതിനിടെ ജോലി വിട്ടിരുന്നു. വിവാഹവും കഴിഞ്ഞു. എന്നാല്‍ സീരിയല്‍ നിന്നു പോയതോടെ വലിയ പ്രതിസന്ധിയിലാകുകയായിരുന്നു. വിവാഹ ശേഷം ജോലി എന്താണെന്ന ചോദ്യമാണ് ഏറ്റവുമധികം നേരിട്ടത്. എന്നാല്‍ കുടുംബവും ഭാര്യയും വളരെയധികം സപ്പോര്‍ട്ട് ചെയ്തുവെന്നും താരം പറയുന്നു.
ഇത്രകാലവും ഒരവസരവും തന്നെത്തേടി വന്നിട്ടില്ലെന്നും എല്ലാം താന്‍ അങ്ങോട്ടു പോയി സ്വന്തമാക്കിയതാണെന്നും നവീന്‍ പറയുന്നു. 2014 മുതല്‍ സീരിയലുകളും ടെലി ഫിലിമുകളുമുള്‍പ്പെടെ മുപ്പതോളം പ്രോജക്ടുകളാണ് നവീന്‍ ചെയ്തത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്’, ‘മായാമോഹിനി’ തുടങ്ങി അഞ്ചാറ് സിനിമകള്‍ ചെയ്ത നവീന്‍ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച’യില്‍ ചാക്കോച്ചന്റെ സഹോദരനായി അഭിനയിച്ചിട്ടുണ്ട്. നവീന്‍ തോമസ് എന്ന പേര് എഡിറ്റ് ചെയ്താണ് അറയ്ക്കല്‍ എന്ന കുടുംബപേര് ചേര്‍ത്തത്. മിനിസ്ക്രിന്‍ ശരീര സൗന്ദര്യം കൊണ്ടും പ്രശ്സ്തനാണ് താരം. കഴിവതും ജിമ്മില്‍ പോകുന്നതും വര്‍ക്കൗട്ട് മുടക്കാത്തതുമാണ് അതിനു കാരണങ്ങളെന്ന് താരം പറയുന്നു. നവീന്റെ ഭാര്യ സിനി അധ്യാപികയാണ്. നവീന്‍ രണ്ട് കുട്ടികളുണ്ട്. കുടുംബമാണ് തന്റെ ശക്തിയെന്നാണ് നവീന്‍ പറയുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...