
News
നടന് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി.. ആക്രമണത്തിന് പിന്നിൽ; വീഡിയോ പുറത്ത്
നടന് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി.. ആക്രമണത്തിന് പിന്നിൽ; വീഡിയോ പുറത്ത്

നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാറിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി. ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര് ആണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗേറ്റിനു സമീപം നിന്ന് ഇയാള്‍ ഗേറ്റ് തകര്‍ക്കാന്‍ നോക്കുകയും പിന്നീട് വീട്ടിലേക്ക് ചാടിക്കയറുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കൃഷ്ണകുമാറും പെണ്മക്കളും മൊബൈലില്‍ പകര്‍ത്തി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്നും സന്ദീപ് വ്യക്തമാക്കി. വീട്ടുകാരെ പൊലീസ് ബന്ധപ്പെട്ടപ്പോൾ ക്രിമിനലായ മകനെ വേണ്ടെന്നാണ് പറഞ്ഞത്.ഫൈസലിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.
താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദി തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും താരം പലപോഴും വ്യക്തമാക്കിയതാണ്ബിജെപിയോടുള്ള താല്പര്യം പ്രകടിപ്പിച്ചതോടെ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കൃഷ്ണകുമാര്‍ ഇരയാകാറുണ്ട്. എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താത്പര്യമെന്നും മോദി തനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആണെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയം തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി കൃഷ്ണകുമാര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...