Connect with us

8 വർഷം ആശുപത്രി കിടക്കയിൽ, 2021 ൽ തിരുത്തുന്നു. ആ മോഹം പൂവണിയുന്നു പുതിയ തുടക്കത്തെ കുറിച്ച് ശരണ്യ!

Malayalam

8 വർഷം ആശുപത്രി കിടക്കയിൽ, 2021 ൽ തിരുത്തുന്നു. ആ മോഹം പൂവണിയുന്നു പുതിയ തുടക്കത്തെ കുറിച്ച് ശരണ്യ!

8 വർഷം ആശുപത്രി കിടക്കയിൽ, 2021 ൽ തിരുത്തുന്നു. ആ മോഹം പൂവണിയുന്നു പുതിയ തുടക്കത്തെ കുറിച്ച് ശരണ്യ!

മിനിസ്‌ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശരണ്യ ശശി. ഒരേ സമയം വില്ലത്തിയതും നായികയായും സ്‌ക്രീനിൽതിളങ്ങിയിരുന്നു താരം. എന്നാൽ വർഷങ്ങളായി ജീവിതത്തിൽ ഒരു പോരാളിയുടെ വേഷമാണ് ശരണ്യ യ്ക്ക്. കാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് വീണ്ടും ഉയർന്ന് കയറുകയാണ് താരം. ശരണ്യയുടെ ഏറ്റവും പുതിയ വിശേഷമാണ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ശരണ്യയുടെ വാക്കുകൾ

പ്രിയമുള്ളവരേ നമസ്കാരം. എല്ലാവർക്കും പുതുവത്സാരാശംസകൾ!

ഞാൻ ശരണ്യ 2020 കഴിഞ്ഞു, ഈ കഴിഞ്ഞു പോകുന്ന വർഷം ലോകത്താകമാനം കൊറോണ വരുത്തിയ ദുരന്തം വിവരണാതീതമാണല്ലോ. ഇനി കടന്നു വരുന്ന 2021 അങ്ങനെയാകാതിരിക്കാൻ നമുക്കാശിക്കാം.
ആശിക്കാനല്ലേ നമ്മൾക്കു കഴിയൂ. കഴിഞ്ഞ എട്ടുവർഷമായി ഒന്നുകിൽ ആശുപത്രിക്കിടക്കയിലും അല്ലങ്കിൽ മുറിയുടെ നാലുചുവരുകൾക്കിടയിലുമായി കഴിഞ്ഞ എനിക്ക് 2020 എന്നല്ല പത്തൊമ്പതോ പതിനെട്ടോ പതിനേഴോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലല്ലോ.

എന്നാൽ എൻ്റെ രണ്ടായിരത്തി ഇരുപത്തി ഒന്ന് അല്പമെങ്കിലും വ്യത്യാസമുള്ളതാക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷേ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത എനിക്ക് എന്തു ചെയ്യാനാകും എന്നെ വല്ലാതെ അലട്ടുന്നുണ്ട്. തുന്നലോ, പെയ്ന്റിങ്ങ് ചെയ്യാമെന്നു വെച്ചാൽ ഈ വിറക്കുന്ന കൈകൊണ്ട് ഒന്നും നടക്കില്ല. അങ്ങനെയാലോചിച്ചപ്പോളാണ് വീഡിയോ ഡയറി ചെയ്യാവുന്നതാണ് എന്ന് മനസ്സിലായത്. ഏതൊരു മൂവി ആർട്ടിസ്റ്റും ക്യാമറയുടെ മുന്നിൽ ചെല്ലുമ്പോൾ മനസ്സുകൊണ്ട് ആദ്യം നമിക്കുന്നത് ചാർളി ചാപ്ലിനെന്ന ഇതിഹാസത്തിൻ്റെ മുന്നിലാണല്ലോ. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ സിറ്റിലൈറ്റ്സ് എന്ന സിനിമയുടെ പേര് കടമെടുത്തുകൊണ്ട് ഒരു യൂറ്റ്യൂബ് ചാനൽ ആരംഭിക്കുകയാണ്.

ഓരോ ആളും ജനനം മുതൽ മരണം വരെ എല്ലായ്പോളും ദുരന്തങ്ങളുടെ ഇരുട്ടിലോ സന്തോഷങ്ങളുടെ പ്രഭാദീപ്തിയിലുമായിരിക്കില്ലല്ലോ. ആ അനന്തമായ ഇരുട്ടിൽ കഴിയുന്നവർപോലും, ലഭ്യമായ കൊച്ചു കൊച്ചുമിന്നാമിന്നി വെട്ടങ്ങളെയെങ്കിലും കൂട്ടുപിടിച്ചായിരിക്കും മുന്നോട്ടു പോവുന്നത്. അല്ലങ്കിൽ പതിനായിരക്കണക്കിന് പ്രകാശവർഷം അകലെനിന്ന് ചിതറിയെത്തുന്ന നക്ഷത്ര വെട്ടത്തെ ചേർത്തുപിടിക്കും.അതായത് നാമിപ്പോൾ ജീവിച്ചിരിക്കുന്നു എന്നതിനർത്ഥം ആരൊക്കെയോ എപ്പോളൊക്കെയോ ഓരോ നുള്ള് നുറുങ്ങുവെട്ടങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് അല്ലായിരുന്നെങ്കിൽ നമ്മളെന്നേ അന്ധ കാരത്തിൽ വീണു പോയേനെ!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top