
Malayalam
ഗോപിക ചേച്ചി ശരിക്കും അനിയത്തിയാണോ? ബിജേഷിനോട് ചോദ്യവുമായി ആരാധകര്‍
ഗോപിക ചേച്ചി ശരിക്കും അനിയത്തിയാണോ? ബിജേഷിനോട് ചോദ്യവുമായി ആരാധകര്‍

മലയാളി മിനി സ്ക്രീന്‍ പ്രേക്ഷകരിലേക്ക് പെട്ടെന്ന് എത്തിയ പരമ്പരയാണ് സാന്ത്വനം. ചിപ്പി നായികയാകുന്ന പരമ്പരയുടെ പ്രൊമോ എത്തിയപ്പോള്‍ മുതല്‍ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവം ആയതിനാല്‍ തന്നെ എല്ലാ വിശേഷങ്ങളും അവര്‍ പങ്കിടാറുണ്ട്. സ്ക്രീനില്‍ ശത്രുക്കളാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാവരും സുഹൃത്തുക്കളാണ്.
അഭിനയമാണെങ്കിലും നെഞ്ചോന്നു പിടഞ്ഞുട്ടോ’ എന്ന ക്യാപ്ഷനിലൂടെയാണ് അഞ്ജലിക്ക് ഒപ്പമുള്ള ഒരു വീഡിയോ ബിജേഷ് അവണൂര്‍ പങ്ക് വച്ചിരുന്നു. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ഇരുവരും സഹോദരിയും സഹോദരനും ആണോ എന്നാണ് പ്രേക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നത്. അകലില്ല കൂട്ടുകാര്‍ ഞങ്ങള്‍, പിരിയാത്ത നന്മയോടെ. ഇന്ന് ഷെഡ്യൂള്‍ ബ്രേക്ക് തുടങ്ങും. അടുത്ത ഷെഡ്യൂളില്‍ കാണും വരെ സാന്ത്വനം ഫാമിലിയിലെ എല്ലാര്ക്കും താത്കാലിക വിടയെന്ന ക്യാപ്ഷ്യനോടെയാണ് ബിജേഷ് ഗോപികയ്ക്കും അച്ചുവിനുമൊപ്പമുള്ള പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. അതോടെയാണ് വീണ്ടും ചോദ്യവുമായി പേക്ഷകര്‍ എത്തിയത്.
ശരിക്കും ഗോപിക ചേച്ചി അനിയത്തിയാണോ അതോ ഫ്രണ്ടാണോയെന്നായിരുന്നു മിക്ക ആരാധകര്‍ക്കും അറിയേണ്ടിയിരുന്നത്. അനിയത്തിയും ഫ്രണ്ടുമാണെന്നായിരുന്നു ബിജേഷ് നല്കിയ മറുപടി. വിവാഹ വേഷത്തിലുള്ള ഗോപികയുടെ വീഡിയോ ആണ് ബിജേഷ് ഇത്തവണയും പങ്ക് വച്ചത്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...