അവസാന ഷെഡ്യൂള്‍ ഷൂട്ടിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു
Published on
വെള്ളച്ചാട്ടത്തിൽ പെട്ട് യുവ സംവിധായകൻ മരിച്ചു. കന്നഡ ചലച്ചിത്ര സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീൽ (35)ആണ് ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്.
സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്. സിനിമചിത്രീകരണത്തിനിടെ സന്തോഷ് വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു.
പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു.പുറത്ത് എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നാല് പേർക്കെതിരെ കേസെടുത്തെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ മൂന്നുദിവസം നിർത്താതെ പെയ്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു വെള്ളത്തിന്. 20 അടി താഴ്ചയുള്ള വെള്ളച്ചാടത്തിലേക്കാണ് സന്തോഷ് തെന്നിവീണത്.
Continue Reading
You may also like...
Related Topics:santosh shetty