തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് രക്ത സമ്മർദ്ദത്തിന്റെ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഹൈദരബാദിലെ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. മകള്‍ ഐശ്വര്യ ധനുഷും രജനികാന്തിന് ഒപ്പമുണ്ടായിരുന്നു.
ഇപ്പോൾ ഇതാ വീട്ടില്‍ തിരിച്ചെത്തിയ രജനികാന്തിനെ ഭാര്യ ലത വരവേല്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.. വീട്ടില്‍ തിരിച്ചെത്തിയ രജനികാന്ത് എല്ലാവര്ക്കും നന്ദി പറഞ്ഞു. ആരതിയുഴിഞ്ഞാണ് രജനികാന്തിനെ ഭാര്യ ലത സ്വീകരിച്ചത്.
രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റില്‍ എട്ടു പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 22 ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രജനീകാന്തിന് കൊവിഡ് നെഗറ്റീവായിരുന്നു. അന്നു മുതല്‍ തന്നെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...