Connect with us

‘കാലം സാക്ഷി ഉലകം സാക്ഷി’; 35 വര്‍ഷത്തെ ലോകം വിട്ട് ഇറങ്ങേണ്ടി വന്ന് ഇളയരാജ

News

‘കാലം സാക്ഷി ഉലകം സാക്ഷി’; 35 വര്‍ഷത്തെ ലോകം വിട്ട് ഇറങ്ങേണ്ടി വന്ന് ഇളയരാജ

‘കാലം സാക്ഷി ഉലകം സാക്ഷി’; 35 വര്‍ഷത്തെ ലോകം വിട്ട് ഇറങ്ങേണ്ടി വന്ന് ഇളയരാജ

ഇളയരാജ എന്ന സംഗീതജ്ഞന്റെ ഈണത്തിന് ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതലും ഇളയരാജയുടെ തമിഴ് ഗാനങ്ങള്‍ ആണ് നമുക്ക് പരിചിതമെങ്കിലും മലയാളം, തെലുങ്ക്, ഹിന്ദി, മറാഠി എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കു വേണ്ടിയും ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. സംഗീതത്തില്‍ മാത്രമല്ല
വിവാദങ്ങളിലും അതീവ തല്‍പരനാണ് ഇളയരാജ. സംഗീതം ഒരു സാമ്രാജ്യമാണെന്നും അതിലെ ചക്രവര്‍ത്തി താനാണെന്നും അദ്ദേഹം കല്‍പിച്ചാല്‍ തമിഴ്മക്കളെന്നല്ല മറ്റു സംഗീതപ്രേമികള്‍ക്ക് പോലും എതിര്‍ അഭിപ്രായമുണ്ടാകില്ല. എന്തെന്നാല്‍ ചലച്ചിത്ര സംഗീതലോകത്തിനു അദ്ദേഹം നല്‍കിയ സംഭാവനകള്‍ കൊണ്ടു തന്നെ. 35 വര്‍ഷമായി സാലിഗ്രാമിലെ പ്രസാദ് സ്റ്റുഡിയോ കോംപ്ലക്‌സിലെ താന്‍ ഉപയോഗിക്കുന്ന സ്റ്റുഡിയോയും കംപോസിംഗ് റൂമിനെയും ചൊല്ലിയുള്ള വിവാദങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നായിട്ടും സംഗീത സാമ്രാട്ടിന്റെ മുന്നില്‍ അടിയറവു പറയാന്‍ പ്രസാദ് സ്റ്റുഡിയോ ഉടമ രമേഷ് പ്രസാദും മകന്‍ സായി പ്രസാദും നിന്നില്ല. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസാദ് സ്റ്റുഡിയോ സ്ഥാപകന്‍ എല്‍ വി പ്രസാദിന്റെ അനുഗ്രഹത്തോടെ ഇളയരാജ ആരംഭിച്ചതാണ് ഈ സ്ഥലം. ഐടി കമ്പനിക്ക് സ്ഥലം കൊടുക്കാന്‍ വേണ്ടി കരുതിയിരുന്ന പ്രസാദ് ഉടമകള്‍ ഇളയരാജയെ പിടിച്ച് പുറത്താക്കി.

35 വര്‍ഷമായി തന്റെ കൈവശത്തലായിരുന്ന കംപോസിങ് മുറിയും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും മടക്കിത്തരാന്‍ ഉത്തരവുണ്ടാകണമെന്നും നിര്‍ബന്ധപൂര്‍വം പുറത്താക്കിയതു വഴി ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇശൈജ്ഞാനി ഇളയരാജ കോടതിയില്‍ അപേക്ഷിക്കുന്നു. കേസ് പല മാസങ്ങള്‍ നീളുന്നു. ഒരു കാരണവശാലും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കയറാനോ സംഗീതപരിപാടി നടത്താനോ അനുവദിക്കുന്നതല്ലെന്ന് പ്രസാദ് ഡിജിറ്റല്‍ ഫിലിം ലബോറട്ടറീസ് ഉടമകളായ രമേഷ് പ്രസാദും മകന്‍ സായിപ്രസാദും കോടതിയില്‍ തറപ്പിച്ചു പറയുന്നു. ഇളയരാജാ പ്രശ്‌നം, പതിവുപോലെ തമിഴ് ചലച്ചിത്രരംഗത്തും രണ്ടു ചേരികളുണ്ടാക്കി. ഭൂരിപക്ഷം ഇളയരാജയുടെ ഭാഗത്തായിരുന്നു. 35 വര്‍ഷം പണിയെടുത്ത റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് മഹാനായ ഒരു സംഗീതജ്ഞനെ ഇറക്കിവിടാന്‍ കഴിയുമോ? എന്നാല്‍ നിയമപരമായി ഇളയരാജക്ക് അവിടെ നിലനില്‍ക്കാനാവില്ലെന്ന് നിയമകാര്യവിദഗ്ധര്‍. അപ്പോഴാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ സതീഷ്‌കുമാറിന്റെ കോടതിയില്‍ കേസ് എത്തിച്ചേരുന്നത്. പത്മഭൂഷണ്‍ ജേതാവും എഴുപത്തേഴുകാരനുമായ ഒരു സംഗീതജ്ഞനോട് അല്‍പം അനുകമ്പയോടെ പെരുമാറിക്കൂടേ എന്നായി കോടതി. അദ്ദേഹത്തെ ഒരു ശത്രുവായി കണക്കാക്കരുത്. ജഡ്ജി അഭിപ്രായപ്പെട്ടു. എന്തായാലും ഇരുകൂട്ടരും ഒത്തുതീര്‍പ്പു തീരുമാനവുമായി വരാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജയുടെ സ്റ്റുഡിയോ ഉപകരണങ്ങള്‍ മാറ്റുന്ന കാര്യത്തിലും നിബന്ധനകള്‍ വെച്ചു. ഒന്നോ രണ്ടോ സഹായികള്‍മാത്രമേ വരാന്‍ പാടുള്ളൂ എന്നും സ്റ്റുഡിയോ ഉടമകള്‍ക്കെതിരെ കൊടുത്ത നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കേസുകളും എല്ലാം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു. എന്ത് തന്നെ ആയാലും പഴയ നിലപാടുകളില്‍ നിന്ന് ഇളയരാജ പിന്‍വാങ്ങിയെന്നതാണ് സത്യം.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഇളയരാജയുടെ പടിയിറക്കം. ഇത്രയും വലിയൊരു സംഗീതജ്ഞനോട് ഇങ്ങനൊക്കെകാണിക്കാമോ? 35 വര്‍ഷക്കാലമായി നിരവധി ഗാനങ്ങള്‍ രചിച്ച അവിടം വിട്ട് അദ്ദേഹത്തോട് പോകാന്‍ പറയുന്നത് ശരിയാണോ എന്ന് തുടങ്ങി നിരവധി പേര്‍ വാദിക്കുമ്പോള്‍ ഇളയരാജ എസ്പി ബാലസുബ്രഹ്മണ്യം എന്ന ഗായകനോട് ചെയ്ത കാര്യങ്ങളും സോഷഅയല്‍ മീഡിയയില്‍് ചര്‍ച്ചയാകുന്നുണ്ട്. ഇളയരാജ കാരണം ഒരു പ്രോഗ്രാം തന്നെ നടക്കാതെ പോയെന്നും സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നു. ഇളയരാജ, എസ്പിബി കൂട്ടുകെട്ടില്‍ നിരവധി മികച്ച ഗാനങ്ങളാണ് സംഗീത ലോകത്തിന് സംഭാവനയായി ലഭിച്ചത്. എന്നാല്‍ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് ആയച്ചതും ഏറെ ചര്‍ച്ചയായിരുന്നു. സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കണമെന്നും നിയമപ്രകാരം അവകാശപ്പെട്ട വിഹിതമാണ് ആവശ്യപ്പെട്ടതെന്നും ഇളയരാജ വ്യക്തമാക്കി ഇളയരാജ പിന്നീട് രംഗത്തെത്തിയിരുന്നു.






More in News

Trending

Recent

To Top