
Malayalam
പറയാൻ വാക്കുകളില്ല സന്തോഷ നാളുകൾ… വർഷങ്ങൾ പിന്നിടുമ്പോൾ മഞ്ജുവിനെ തേടിയെത്തി ആ വാർത്ത
പറയാൻ വാക്കുകളില്ല സന്തോഷ നാളുകൾ… വർഷങ്ങൾ പിന്നിടുമ്പോൾ മഞ്ജുവിനെ തേടിയെത്തി ആ വാർത്ത

ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിനെ പോലെ തന്നെ അമ്മ ഗിരിജയേയും മലയാളികൾക്ക് പരിചിതമായിരിക്കും. അഭിമുഖങ്ങളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും അമ്മയും നിറഞ്ഞ് നിൽക്കാറുണ്ട്
ഇപ്പോൾ ഇതാ 46 വർഷങ്ങൾക്ക് ശേഷം ‘അമ്മ വീണ്ടും എഴുതിത്തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. ഗിരിജാ വാര്യർ എഴുതിത്തുടങ്ങുകയാണ്. പോയകാലത്തെ തെളിച്ചംനിറഞ്ഞ ഓർമകളെ കാച്ചിക്കുറുക്കിയ വരികളിൽ അവർ ഗൃഹലക്ഷ്മിയിൽ ‘നിലാവെട്ടം’ എന്ന പംക്തിയിലൂടെ വായനക്കാരുമായി പങ്കുവെക്കുന്നു. അതിന്റെ സന്തോഷമാണ് മഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
അമ്മ എഴുതിയ ലേഖനം ഏറെ അഭിമാനത്തോടെ പങ്കു വയ്ക്കുന്നു. അമ്മയുടെ കോളേജ് കാലം കഴിഞ്ഞ് ഏകദേശം 46 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രസിദ്ധീകരണത്തിൽ അമ്മ എഴുതിയ വാചകങ്ങൾ അച്ചടിച്ചു വരുന്നത്. അത് ഗൃഹലക്ഷ്മിയിൽ തന്നെ ആയതിൽ സന്തോഷം. കൂട്ടത്തിൽ ഒരു ചെറിയ തിരുത്ത് കൂടി… ഗിരിജാ വാര്യരുടെ മൂത്ത മകളല്ല, ഇളയ മകളാണ് ഞാൻ ട്ടോ! 😊
അമ്മയെഴുതിയ ലേഖനത്തിന്റെ പേജ് പങ്കുവെച്ച് മകൾ അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനയെയായിരുന്നു .നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴ ആശംസകളുമായി എത്തുന്നത്
ഇതിന് തൊട്ട് മുൻപ് വർഷങ്ങൾക്ക് ശേഷം അമ്മയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെച്ച് മഞ്ജു എത്തിയിരുന്നു . “എല്ലാവർക്കും എന്തെങ്കിലും വരദാനങ്ങളുണ്ട്. പക്ഷെ ആരും അത് കാണുന്നില്ല. വർഷങ്ങൾക്ക് ശേഷം അമ്മ വീണ്ടും എഴുതി തുടങ്ങിയിരിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു അമ്മയുടെ എഴുത്തുകൾ പങ്കുവച്ചത്.
അന്ന് മക്കളുമൊത്തുള്ള വീട്ടിലെ അനുഭവങ്ങളാണ് അമ്മ കുറിച്ചത്. ലോക് ഡൗൺ ആയതിനാൽ അമ്മയും സഹോദരനുമൊപ്പം സ്വന്തം വീട്ടിലാണ് മഞ്ജു വാര്യർ
ലോക്ക് ഡൗൺ ആണെങ്കിലും കൈനിറയെ ചിത്രങ്ങളാണ് മഞ്ജുവിനെ തേടിയെത്തിയത് സന്തോഷ് ശിവന് സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്, നവാഗതര്‍ക്കൊപ്പം ചതുര്‍മുഖം എന്ന ത്രില്ലര്‍ എന്നിവയാണ് ആരാധകര്‍ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍. അതേസമയം, മഞ്ജു സഹോദരന് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കുകയാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ. മമ്മൂട്ടിയും മഞ്ജുവും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത് എന്നതും ദ പ്രീസ്റ്റിന്റെ പ്രത്യേകതയാണ്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...