
Malayalam
എട്ടു വർഷങ്ങളായുള്ള പരിചയം; നിവിന്റെ വലംകൈയാണ് ഷാബു; വിനീത് ശ്രീനിവാസൻ
എട്ടു വർഷങ്ങളായുള്ള പരിചയം; നിവിന്റെ വലംകൈയാണ് ഷാബു; വിനീത് ശ്രീനിവാസൻ

നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ. ‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു. എട്ടു വർഷങ്ങളായുള്ള പരിചയം..’–വിനീത് ശ്രീനിവാസൻ കുറിച്ചു.
2012ൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് നീണ്ട എട്ടുവർഷത്തോളം നിവിനൊപ്പമായിരുന്നു. നേരത്തെ സിനിമയില്‍ മേക്കപ്പ് സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷാബു. ഇപ്പോള്‍ എട്ട് വര്‍ഷത്തോളമായി നടന് നിവിന്‍ പോളിയ്ക്ക് ഒപ്പമാണ് ഉണ്ടായിരുന്നത്. ഈ അടുത്ത് നിവിന്‍ നായകനായി അഭിനയിച്ച ‘കനകം കാമിനി കലഹം’ എന്ന സിനിമയുടെ മേക്കപ്പ്മാനും ഷാബുവായിരുന്നു.
മരത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്. ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പറയുന്നു. .
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....