
Malayalam Breaking News
നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് അന്തരിച്ചു
നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് അന്തരിച്ചു
Published on

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു. നടന് നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാനായിരുന്നു ഇദ്ദേഹം
മരത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്. ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പറയുന്നു. .ആന്റണി വർഗീസ്, അജു വര്‍ഗീസ്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു.
നിവിൻ പോളിയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന ഷാബു ചലച്ചിത്ര പ്രവർത്തകർക്കിടയിൽ പ്രിയങ്കരനായിരുന്നു. പത്തുവർഷമായി നിവിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന ഷാബു സിനിമാ വിശേഷങ്ങൾ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. വയനാട് സ്വദേശിയാണ് ഷാബു. മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...