
News
എന്തൊരു സെക്സി ആണ്, ആണായിരുന്നെങ്കില്‍ തമന്നയെ പ്രണയിച്ചേനേ എന്ന് ശ്രുതി
എന്തൊരു സെക്സി ആണ്, ആണായിരുന്നെങ്കില്‍ തമന്നയെ പ്രണയിച്ചേനേ എന്ന് ശ്രുതി

നടന് കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ സാധിച്ച താരമാണ് ശ്രുതി ഹസന്. തന്റെ അഭിപ്രായം എവിടെയും തുറന്നു പറയാന്‍ മടികാണിക്കാത്ത താരം ബോഡി ഷെയിമിംഗിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തന്നെ ബാധിക്കുന്നത് കൊണ്ട് മാത്രമല്ല പ്രതികരിച്ചതെന്നും എവിടെയും സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കുന്ന പ്രവണത കണ്ടത്കൊണ്ടാണെന്നും ശ്രുതി പറയുന്നു.
തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വളരെയധികം മെലിഞ്ഞുപോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ബോഡി ഷെമിങ് നടത്തുകയും പരിഹസിക്കുകയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്റെ പേരിലും താരത്തിനെതിരെ കടുത്ത ആക്രമണമാണ് ആളുകള്‍ അഴിച്ചിവിടുന്നത്. ഇതിനെല്ലാമുള്ള മറുപടിയായി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്നും താന്‍ മെലിഞ്ഞിരിക്കുകയാണോ തടിച്ചിരിക്കുകയാണോ എന്ന് അഭിപ്രായപ്പെടാതിരിക്കാന് ആളുകള്‍ക്ക് കഴിയുമെന്നും ശ്രുതി തന്റെ പോസ്റ്റില്‍ കുറിച്ചു. താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്നും അത് താന്‍ എവിടെയും നിഷേധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് അവരുമായി ബന്ധപ്പെടുത്താന്‍ സാധിച്ചേക്കും. മറ്റൊരാളെ വിലയിരുത്താന്‍ നിങ്ങള്‍ക്കാകില്ല. ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ് ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കിയോ? അല്ലെങ്കില്‍ ഞാനതിന് എതിരെ സംസാരിച്ചുവോ?. ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാല്‍ മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണ് എന്നും ശ്രുതി കുറിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വധീനിച്ചത് അച്ഛന് കമല്‍ഹാസനും സുഹൃത്തുക്കളുമാണെന്നും ജോഡിയായി അഭിനയിച്ചിട്ടില്ലാത്ത പ്രഭാസിന് ഒപ്പം അഭിനയിക്കുവാന്‍ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി. ശ്രുതി ഒരു ആണായിരുന്നെങ്കിലോ എന്ന ചോദ്യത്തിന് ഞാന്‍ ആണായിരുന്നെങ്കില്‍ തമന്നയെ പ്രേമിച്ചേനെ എന്നും തമന്ന എന്തൊരു സെക്സി ആണെന്നും ശ്രുതി പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....