
News
കദനകഥ വീണ്ടും, എന്നാണ് ഈ ബന്ധം ഓര്‍ത്ത് കരച്ചില് നിര്‍ത്തുക; ഹൃത്വിക്കിനെ പരിഹസിച്ച് കങ്കണ
കദനകഥ വീണ്ടും, എന്നാണ് ഈ ബന്ധം ഓര്‍ത്ത് കരച്ചില് നിര്‍ത്തുക; ഹൃത്വിക്കിനെ പരിഹസിച്ച് കങ്കണ

തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് റോഷന് പകര്‍ത്തിയെന്ന കങ്കണയുടെ ആരോപണത്തെ തുടര്‍ന്ന് ഹൃത്വിക് നല്കിയ പരാതി ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റി. 2016 ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൃത്വികിനെതിരെ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഹൃത്വിക് അയച്ചു എന്ന് പറയപ്പെടുന്ന മെയിലുകള്‍ ഹാജരാക്കുവാനും കങ്കണയ്ക്ക് കഴിഞ്ഞില്ല.
കേസ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതിനെ തുടര്‍ന്ന്, ”ഹൃത്വികിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഞങ്ങള്‍ ബന്ധം പിരിഞ്ഞതിന് ശേഷം ഹൃത്വിക് ഇപ്പോഴും അതില്‍ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തില്‍ ഞാന്‍ പ്രതീക്ഷ നേടുമ്പോള്‍ ഹൃത്വിക് നാടകവുമായി വരും. നിങ്ങള്‍ എന്നാണ് ഈ പ്രണയബന്ധത്തെയോര്‍ത്ത് കരച്ചില് നിര്‍ത്തുക” എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ ഇപ്പോള്‍.
ഹൃത്വികുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ അന്ന് അവകാശപ്പെട്ടിരുന്നു. കങ്കണയുമായി തനിക്ക് പ്രണയമില്ലെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് പിന്നാലെ കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികും കങ്കണയും ചേര്‍ന്ന് നില്ക്കുന്ന ചിത്രം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഹൃത്വിക് വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...