
Malayalam
15 വര്‍ഷമായി താന്‍ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടപെട്ടത്; ആരാധകരുടെ സഹായം തേടി ജൂഹി ചൗള
15 വര്‍ഷമായി താന്‍ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടപെട്ടത്; ആരാധകരുടെ സഹായം തേടി ജൂഹി ചൗള
Published on

ഏറെ ഇഷ്ടപ്പെട്ട വസ്തു നഷ്ടമായാലുള്ള വിഷമം പലർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. അത് ആഭരണമോ വസ്ത്രമോ പേനയോ എന്തുമാകാം. ബോളിവുഡ് താരം ജൂഹി ചൗളയ്ക്കും അങ്ങനെ തന്നെ.
തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ആഭരണം നഷ്ടമായതിനെ കുറിച്ചാണ് ജൂഹി ചൗള ട്വിറ്ററിലൂട പങ്കുവെച്ചത്. അത് തിരികേ ലഭിക്കാന്‍ ആരാധകരുടെ സഹായവും തേടിയിരിക്കുകയാണ് താരം. ട്വീറ്റിൽ ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെയാണ് താരം തനിക്ക് നഷ്ടമായ ആഭരണം കണ്ടെത്താന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
മുംബൈ അന്താരാഷ്ട്ര എയര്‍പോട്ടില്‍ വെച്ച് ജൂഹിക്ക് ഏറെ പ്രിയമുളള ഡയമണ്ട് കമ്മല്‍ നഷ്ടമായത്. ഇതിനെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 13 നാണ് ജൂഹിയുടെ ട്വീറ്റ്.
‘ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു വെച്ച് എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ വളരെ സന്തോഷവതിയാകും. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ’
കഴിഞ്ഞ 15 വര്‍ഷമായി താന്‍ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. അത് കണ്ടെത്താന്‍ തന്നെ സഹായിക്കൂവെന്നും ജൂഹി ആരാധകരോട് ആവശ്യപ്പെട്ടു. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഹരികൃഷ്ണൻസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു ജൂഹി ചൗള. മികച്ച പ്രകടനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. 1984-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ വിജയി കൂടി ആയിരുന്ന ജൂഹി പിന്നീടായിരുന്നു അഭിനയത്തിലേക്ക് തിരിഞ്ഞത്.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...