
Malayalam
അത് കേട്ടപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖം മാറി, മഞ്ജു ഒന്ന് മാത്രമേ ചോദിച്ചൂള്ളൂ!
അത് കേട്ടപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖം മാറി, മഞ്ജു ഒന്ന് മാത്രമേ ചോദിച്ചൂള്ളൂ!
Published on

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്നായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രത്തിലെ ഭദ്രയായുള്ള താരത്തിന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനായ ടികെ രാജീവ് കുമാര്‍. തിലകന്, ബിജു മേനോന്, അബ്ബാസ്, കലാഭവന്‍ മണി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രത്തില്‍, ചെമ്പഴുക്കാ എന്ന ഗാനവും മഞ്ജു ആലപിച്ചിരുന്നു.
അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടതെന്നാണ് ടികെ രാജീവ് കുമാര്‍ പറയുന്നത്. കഥ പറയുമ്പോള്‍ രണ്ടാളുടെയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി. കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി.
ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മനോഹരമായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. അഭിനയിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂ. സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. മഞ്ജു വാര്യരുടെ അഭിനയത്തിന് മുന്നില്‍ പലപ്പോഴും കട്ട് പറയാന്‍ മറന്നുപോയെന്നുമായിരുന്നു സംവിധായകന് പറഞ്ഞത്.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...