
Malayalam
ആല്‍ബത്തില്‍ നിന്ന് പറിച്ചെടുത്തതുപോലെ തോനുന്നു; ആരാണ് ഈ സുന്ദരിക്കുട്ടി?, നവ്യാ നായരോട് ആരാധകര്‍
ആല്‍ബത്തില്‍ നിന്ന് പറിച്ചെടുത്തതുപോലെ തോനുന്നു; ആരാണ് ഈ സുന്ദരിക്കുട്ടി?, നവ്യാ നായരോട് ആരാധകര്‍
Published on

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായര്‍. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം പിടിച്ച താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോൾ ഇതാ നവ്യാ നായര്‍ പങ്കുവെച്ച കുട്ടിയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. വളരെ ചെറിയ കുട്ടിയുടെ ഫോട്ടോയാണ് നവ്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ക്യാപ്ഷൻ ഒന്നും എഴുതാതിരുന്നതിനാല്‍ ആരാണ് എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.
ആല്‍ബത്തില്‍ നിന്ന് പറിച്ചെടുത്തതുപോലെ തോന്നിക്കുന്ന ഫോട്ടോയാണ് ഇത്. ഇത് നവ്യാ നായര്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആരാണ് സുന്ദരിക്കുട്ടി എന്നതടക്കം ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ഫേസ്ബുക്കില്‍ നവ്യാ നായര്‍ മറുപടിയൊന്നും പറഞ്ഞിട്ടില്ല. സാധാരണ ഫോട്ടോകള്‍ക്ക് നവ്യ ക്യാപ്ഷൻ എഴുതാറുണ്ട്. എന്നാൽ ഇക്കുറി അത് ഇല്ല
ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ഇപ്പോൾ നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ . വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...