
Malayalam
ഇത് ഭർത്താവാണോ! ചോദ്യവുമായി ബിഗ് ബോസ് താരം ; മറുപടി കയ്യോടെ നൽകി സംഗീത
ഇത് ഭർത്താവാണോ! ചോദ്യവുമായി ബിഗ് ബോസ് താരം ; മറുപടി കയ്യോടെ നൽകി സംഗീത

ബിഗ് ബോസിലൂടെയാണ് ആർ ജെ രഘുവിനെ പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്. ഷോയുടെ ആദ്യം മുതൽ അവസാന ദിവസം വരെ രഘു ബിഗ് ബോസ്സിൽ ഉണ്ടായിരുന്നു. രഘുവിനെ പോലെ തന്നെ
ഭാര്യ സംഗീതയും പ്രേക്ഷകരുടെ പ്രിയ താരം തന്നെയാണ്.
സോഷ്യൽ മീഡിയയിൽ സജീവം ആയ സംഗീതയുടെ ഓരോ പോസ്റ്റും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ന് രഘുവിന്റെ പ്രിയതമയുടെ ജന്മദിനമാണ്. രഘുവിന് ഒപ്പം ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രം സംഗീത സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിട്ടുണ്ട്. പുതിയ ദിവസം, പുതിയ വര്ഷം, പുതിയ തുടക്കം, പുതിയ സ്വപ്നങ്ങൾ, പ്രതീക്ഷ സ്നേഹം വിശ്വാസം എന്ന ക്യാപ്ഷ്യനോടെയാണ് രഘുവിന് ഒപ്പമുള്ള ചിത്രം സംഗീത പങ്ക് വച്ചത്..
ബിഗ് ബോസിലെ പ്രിയ സുഹൃത്തുക്കുക്കൾ എല്ലാവരും സംഗീതയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. അതിൽ നടിയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ പങ്കിട്ട രസകരമായ കമന്റാണ് ആരാധകർക്ക് ഏറെ രസിച്ചത്. ഇത് ഭർത്താവാണോ എന്നായിരുന്നു എലീനയുടെ കമന്റ്. ആയി പോയില്ലേ എന്നാണ് സംഗീത മറുപടി പറഞ്ഞത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏറ്റെടുത്തതോടൊപ്പം സംഗീതക്ക് പിറന്നാൾ ആശംസകളും ആരാധകർ നൽകുന്നുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...