
Social Media
‘ഒരാളെ വീഴ്ത്തി, അടുത്തത് നീ’; സംവിധായകനെ കാലന് കുടയ്ക്ക് ഓടിച്ചിട്ട് തല്ലി കീര്‍ത്തി സുരേഷ്
‘ഒരാളെ വീഴ്ത്തി, അടുത്തത് നീ’; സംവിധായകനെ കാലന് കുടയ്ക്ക് ഓടിച്ചിട്ട് തല്ലി കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ താരസുന്ദരികളില്‍ മുന്‍നിരയില്‍ നില്ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. തന്റെ വിശേഷങ്ങളെല്ലാം പങ്ക് വെയ്ക്കാറുള്ള താരം ഷൂട്ടിംഗ് വേളയില്‍ എടുത്ത ഒരു വീഡിയോ ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോള്‍. സംവിധായകന് വെങ്കി അത്ലുരിയെ കാലന്‍കുടയ്ക്ക് ഓടിച്ചിട്ട് തല്ലുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്.
തന്നോട് ചെയ്ത കടുത്ത അനീതിയ്ക്കുള്ള പ്രതികാരമാണ് ഇതെന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം സെറ്റില്‍ കിടന്നു ഉറങ്ങിയ കീര്‍ത്തിയുടെ ഫോട്ടോ നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു. ‘എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുമ്പോള്‍ സുഖമായി വിശ്രമിക്കുന്ന കീര്‍ത്തി’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് താരം ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇനി ഒരിക്കലും സെറ്റില്‍ കിടന്ന് ഉറങ്ങില്ലെന്നും പറഞ്ഞിരുന്നു. അതിനൊപ്പം ഇരുവരോടും പ്രതികാരം ചെയ്യുമെന്നും കീര്‍ത്തി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വീഡിയോ പങ്കിട്ടത്.
‘ഒരാളെ വീഴ്ത്തി, ഇനി ഒരുത്തന് കൂടി ഉണ്ട്. നിഥിന് ഇനി എന്റെ പ്രതികാരം നിന്നോടാണ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ഞാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഇതിന് മറുപടിയായി നിധിന് കുറിച്ചത്. എന്തായാലും കീര്‍ത്തിയുടെ ഉറക്കവും പിന്നാലെ വന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിഥിന് നായകനായി എത്തുന്ന രംഗ് ദേയുടെ ചിത്രീകരണുാവുമായി ദുബായിലാണ് താരം.
about keerthi suresh
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...