മൂന്നാറിന്റെ തണുപ്പില്‍ പ്രണയം പങ്കിട്ട് ശ്രീകുമാറും സ്നേഹയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറിമായം പരമ്പരയില്‍ ഹാസ്യാത്മകമായ അവതരണശൈലിയിലൂടെയാണ് രണ്ടാളും പ്രേക്ഷക ശ്രദ്ധ നേടിയത്.
ഓട്ടന്‍ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വര്‍ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. മറിമായത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഭാഗമായിട്ടുണ്ട്.
താരത്തിന്റെ മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ഹിറ്റായിരുന്നു. കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ശ്രീകുമാറിന്റെ കരിയറില്‍ എടുത്തു പറയേണ്ട വേഷം തന്നെയായിരുന്നു ഇത്.
വിവാഹശേഷം ഇരുവരും പങ്ക് വെച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മൂന്നാറിലെ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടില്‍ നിന്നും പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് 3 ലീഫ് ഫോട്ടോഗ്രഫിയാണ്.
about sreekumar, sneha sreekumar
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...