മലയാളികളുടെ ഇഷ്ട്ട നടനാണ് ജോയ് മാത്യു. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ തന്റെ അഭിപ്രായങ്ങൾ തുറന്നടിക്കുന്നതിൽ മുന്നിലാണ് അദ്ദേഹം. ഇപ്പോൾ ഇതാ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഭരണ നൈപുണ്യമുളളയാളാണെന്നും അദ്ദേഹം സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലന്നും ജോയ് മാത്യു. ഉപദേശക സംഘമാണ് അദ്ദേഹത്തെ വഴിതെറ്റിച്ചതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു
കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതുള്പ്പെടെയുള്ള കാര്യങ്ങളില്‍ പിണറായിയെ കുഴിയില്‍ ചാടിച്ചു. ഉപദേശക സംഘത്തെ അപ്പാടെ പിരിച്ചുവിട്ടാല്‍ ഇതിനേക്കാള്‍ പത്തരമാറ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന് മാറുമെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
നടന് ജോയ് മാത്യുവിന്റെ വാക്കുകള്‍
കേരള മുഖ്യമന്ത്രി പിണറായി നല്ല ഭരണ നൈപുണ്യമുള്ളയാണ് തന്നെയാണ്. പക്ഷെ, അദ്ദേഹത്തിന്റെ ഉപദേശക സംഘം ഇയാളെ വഴിതെറ്റിച്ചതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചതിന്റെ മുഴുവന്‍ കാരണം അദ്ദേഹത്തെ വഴി തെറ്റിച്ചതാണ്. പിണറായി വിജയന് സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല. കാര്യം അദ്ദേഹം കഠിനഹൃദയനാണെന്നും ധാര്ഷ്ട്യമുണ്ടെന്നുമൊക്കെ നമുക്ക് തോന്നും. ധിക്കാരിയാണെന്ന് തോന്നും. അതൊക്കെയുണ്ട്. സ്വര്‍ണം കള്ളക്കടത്തി ജീവിക്കേണ്ട ഒരാളായിട്ട് നമുക്ക് തോന്നില്ല. പക്ഷെ, അദ്ദേഹം അറിയാതെ പല കുഴികളിലും അദ്ദേഹത്തെ ചാടിച്ചു. അല്ലെങ്കില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തെഴുതുമോയെന്ന് ജോയ് ചോദിക്കുന്നു.
ഇഡി പക്ഷെ, വന്നുനോക്കുമ്പോൾ അദ്ദേഹം തന്നെ ഞെട്ടിപ്പോയി. സ്വപ്ന സുരേഷ് ഫ്രോഡ്, ശിവശങ്കര്‍ അതിലും വലിയ ഫ്രോഡ്, സെക്രട്ടറിയും ഫ്രോഡ്. അദ്ദേഹം ശരിക്കും കെണിയില്‍ പെട്ടുപോയി. കര്ക്കശക്കാരനാണെന്നേയുള്ളൂ. വ്യക്തിപരമായി അറിയില്ല
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...