
Malayalam
ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു ; വേണു പാര വെച്ചതോടെ ആ വേഷം നഷ്ട്ടപെട്ടു; കെ പി എ സി ലളിത
ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു ; വേണു പാര വെച്ചതോടെ ആ വേഷം നഷ്ട്ടപെട്ടു; കെ പി എ സി ലളിത
Published on

മലയാള സിനിമ മേഖലയിലെ ശ്രദ്ധേയ നടിയാണ് കെ പി എ സി ലളിത. ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകാക്കായി സമ്മാനിച്ചത്. ഇപ്പോള്‍ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതന് ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് കെ പി എ സി ലളിത.
‘മിന്നാമിനുങിന്റെ നുറുങ്ങ് വെട്ടം’ എന്ന ചിത്രത്തില്‍ താനായിരുന്നു ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നതെന്നും എന്നാല്‍ നെടുമുടി വേണു തനിക്ക് പാരവെച്ചതോടെ ആ വേഷം ഇല്ലാതായെന്നും അവര്‍ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങിന്റെ നുറുങ് വെട്ടത്തിലെ ടീച്ചര്‍ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി. ഞാനും വേണുവും അതിന് മുന്‍പ് ‘നീലക്കുറിഞ്ഞി പൂത്തപ്പോള്‍’ എന്ന ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലും ടീച്ചര്‍ കഥാപാത്രമായിരുന്നു അതു കൊണ്ട് തന്നെ വീണ്ടും ഞങ്ങള്‍ ഒന്നിച്ച് വന്നാല്‍ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങിന്റെ നുറുങ്ങ് വെട്ടം എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റി. എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അതെന്ന് കെ പി എ സി ലളിത പറയുന്നു
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...