ജനവഞ്ചനയുടെ 30 വര്‍ഷങ്ങള്‍; തിരുവനന്തപുരം കോര്‍പറേഷനിലെ LDF ഭരണപരാജയത്തിനെക്കുറിച്ച് BJP പുറത്തിറക്കിയ കുറ്റപത്രവുമായി കൃഷ്ണകുമാര്‍

തിരുവനന്തപുരം കോര്‍പറേഷനിലെ LDF ഭരണപരാജയത്തിനെക്കുറിച്ച് BJP പുറത്തിറക്കിയ കുറ്റപത്രവുമായി നടനും BJP അനുഭാവിയുമായ കൃഷ്ണകുമാര്‍. ഇനി വരും ദിവസങ്ങളില്‍ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടുമെന്ന് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കൂടാതെ വേദികളിലെ ജനങ്ങളുടെ സഹകരണത്തില്‍ നിന്നും അഭൂത പൂര്‍വമായ പ്രതികരണങ്ങളില്‍ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാതലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. ഇത്തവണ ഇനി NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള് ജയിക്കും നമ്മള് ഭരിക്കുമെന്നും താരം സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു
രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് കൃഷ്ണകുമാറിന്. താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദിയെ തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും കൃഷ്ണകുമാര്‍ തന്നെ പലപോഴും വ്യക്തമാക്കിയതാണ്. തദ്ദേശതെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണ വേദികളിൽ സജീവമായിരിക്കുകയാണ് താരം. ഒരോ ദിവസവും പ്രചരണത്തിന്റെ വിവരങ്ങള്‍ കൃഷ്ണകുമാര്‍ തന്നെ ഫേസ്ബുക്കില്‍ കുറിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപി യുടെ മേയർ ആയിരിക്കുമെന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും ബി.ജെ.പി നേതാവും പാർലമെന്റ് അംഗവുമായ കങ്കണ റണാവത്ത്. പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തി നടി വാർത്തകളിൽ ഇടം...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...