ആകാശദൂതിൽ മലയാളികളെ കരയിപ്പിച്ച ആനി! വിവാഹത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷ്യം.. ഒടുവിൽ അത് സംഭവിച്ചു

കേരളത്തിലെ, തിയേറ്ററുകളില്‍ നൊമ്പരമായി പെയ്തിറങ്ങിയ ചിത്രമായിരുന്നു ആകാശദൂത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളിയും മാധവിയുമാണ് പ്രധാന വേഷത്തിലെത്തിയത്. മാതാപിതാക്കളുടെ മരണത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു
ആകാശദൂതിലൂടെ മലയാളികളെ കരയിപ്പിച്ച ആനിയെ ആരു മറന്ന് കാണില്ല. ആനി എന്ന മാധവി അവതരിപ്പിച്ച അമ്മവേഷം മലയാളി മനസിൽ ഇന്നും കരളലിയിപ്പിക്കുന്നതാണ്. ഒട്ടുമിക്ക നടിമാരെ പോലെവിവാഹ ശേഷം മാധവി തന്റെ അഭിനയ ലോകത്തോട് വിടപറഞ്ഞു . 1980 ൽ മലയാളത്തിലേക്ക് എത്തിയ നടി 1996 ൽ സിനിമ ജീവിതം അവസാനിപ്പിക്കുകയായിരുന്നു
എന്നാൽ കുറേക്കാലമായി ഈ നടി എവിടെ ഉണ്ടെന്ന് ആർക്കും ഒരു അറിവില്ലായിരുന്നു. എന്നാൽ മാധവി ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം ന്യൂ ജേഴ്സിയിലാണ് താമസിക്കുന്നത്. സർവ്വ സമ്പത്തുകൾക്കും നടുവിൽ ആഡംബരജീവിതമാണ് നടി നയിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭർത്താവ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. 44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതമാണ് മാധവിയുടേത്. വിസ്തൃതമായ താമസസ്ഥലത്ത് മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും താരം പരിപാലിച്ചുപോരുന്നു. അഭിനയം നിർത്തിയശേഷം വീട്ടിൽ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല മാധവി ചെയ്തത്. അഭിനയത്തിൽ മികവ് തെളിയിച്ച് പിൻവാങ്ങിയശേഷം വർഷങ്ങൾക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസൻസും സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്. മാധവി വിമാനം പറത്തുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതെ സമയം തന്നെ ഒരുകാലത്ത് മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു അന്ധവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നുള്ളത്. മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയം കൊണ്ടുവരില്ല എന്ന സിനിമാക്കാരുടെ ചിന്ത. എന്നാല്‍ ഈ വിശ്വാസ ത്തെ പൊളിച്ചെഴുതി കൊണ്ടാണ് ‘ആകാശദൂത്’ എന്ന ചിത്രം മലയാള സിനിമയില്‍ ചരിത്ര വിജയമായത്. ആകാശ ദൂതിന് പുറമെ നവംബറിന്റെ നഷ്ടം, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവി അഭിനയിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...