രണ്ടുപരമ്പരകളിൽ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ.. എത്രയാണ് ശമ്പളം; ആരാധകരുടെ ചോദ്യത്തിന് ജിസ്മിയുടെ മറുപടി
Published on

മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോനയായി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ജിസ്മി. സീരിയലിൽ തിളങ്ങി നിൽക്കവെയാണ് ജിസ്മി വിവാഹിതയായത് . സിനിമ സീരിയൽ മേഖലയിലെ ക്യാമറ മാൻ ഷിൻജിത്താണ് ജിസ്മിയുടെ ഭർത്താവ്. വിവാഹ ശേഷവും താരം സീരിയലിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജിസ്മി ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്
പൊതുവെ താരങ്ങളുടെ പ്രായം അറിയാൻ ആരാധകർക്ക് ആകാംക്ഷ ഉണ്ടാകും. അതുതന്നെയാണ് ജിസ്മിയോടും പ്രേക്ഷകർ ചോദിച്ചത്. എത്രയാണ് ഇപ്പോൾ ഏജെന്ന ഒരാളുടെ ചോദ്യത്തിന് ആണ് എന്തിനാ കല്യാണം ആലോചിക്കാൻ ആണോ എന്ന് ചിരിച്ചുകൊണ്ട് ജിസ്മി മറുപടി നൽകിയത്.
കാർത്തിക ദീപത്തിലെയും, മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയുടെയും വിശേഷങ്ങളാണ് ആരാധകരുമായി സംവദിച്ചത്. എങ്ങിനെയാണ് രണ്ടുകഥാപാത്രങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ടാസ്ക്ക് തന്നെയാണ് പക്ഷെ ഞാൻ അത് ആസ്വദിക്കുന്നു എന്നാണ് ജിസ്മി പറയുന്നത്.
രണ്ടുപരമ്പരകളിൽ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ എത്രയാണ് ശമ്പളം എന്ന ചോദ്യത്തിന് പെൺകുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാൻ പാടില്ല എന്നാണ് ജിസ്മിയുടെ അഭിപ്രായം. സൗന്ദര്യത്തിന്റെ രഹസ്യവും, ഗ്ലാമറിന്റെ സീക്രട്ടും എന്താണ് എന്ന ചോദ്യത്തിന് അങ്ങിനെ ഒന്നും ഇല്ല മാനുഫാക്ച്ചറിങ് ഡിഫെക്റ്റ് എന്ന മറുപടിയും ജിസ്മി നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...