Connect with us

‘രണ്‍വീര്‍ നിങ്ങള്‍ക്ക് മാപ്പില്ല’ രണ്‍വീര്‍ അഭിനയിക്കുന്ന ബിങ്കോ ചിപ്‌സ് നിരോധിക്കണം എന്ന ആവശ്യവുമായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആരാധകര്‍ രംഗത്ത്…

News

രണ്‍വീര്‍ അഭിനയിക്കുന്ന ബിങ്കോ ചിപ്‌സ് നിരോധിക്കണം എന്ന ആവശ്യവുമായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്.രണ്‍വീര്‍ സിംഗ് പ്രത്യക്ഷപ്പെടുന്ന ബിങ്കോയുടെ പുതിയ പരസ്യമാണ് സുശാന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ പരസ്യത്തില്‍ സുശാന്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് സുശാന്തിന്റെ ആരാധകര്‍ പറയുന്നത്.

സുശാന്ത് നാസ സന്ദര്‍ശന വേളയില്‍ നിര്‍മ്മിച്ച ഒരു യൂണിഫോം പോലും താരം സ്വന്തമാക്കിയിരുന്നു. രണ്‍വീറിനോട് ഭാവിയില്‍ എന്തു ചെയ്യാനാണ് പ്ലാന്‍ എന്ന ചോദിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. അതിന് ഏലിയന്‍, ബഹിരാകാശ ശാസ്ത്രം എന്നിവയെ പറ്റിയാണ് രണ്‍വീര്‍ മറുപടി പറയുന്നത്.

എന്നാല്‍ സുശാന്തിന് ഇഷ്ടമുള്ള കാര്യങ്ങളാണ് രണ്‍വീര്‍ പരസ്യത്തില്‍ പറയുന്നത് എന്നാണ് സുശാന്ത് ആരാധകര്‍ പറയുന്നത്. ബോയ്‌കോട്ട് ബിങ്കോ എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. രണ്‍വീര്‍ നിങ്ങള്‍ക്ക് മാപ്പില്ല എന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് യൂട്യൂബില്‍ പരസ്യത്തിന്റെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്തു.

about renveer sing

More in News

Trending

Recent

To Top