എന്നെ ഞാനായി ഉൾക്കൊള്ളാൻ കഴിയുന്ന വെട്ടിമുറിച്ചു കടന്നു കളയാൻ കഴിയാത്ത ഒരേ ഒരാൾ…

മലയാളികളുടെ ഇഷ്ട്ട താരമാണ് ലക്ഷ്മിപ്രിയ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായായി തന്റേതായ ഒരിടം ലക്ഷ്മി പ്രിയ നേടിയെടുത്തിട്ടുണ്ട്. തന്റെ നിലപാടുകൾ എവിടെയും വെട്ടിത്തുറന്ന് പറയുന്നതിൽ ലക്ഷ്മി പ്രിയ മുന്നിലാണ്. താരത്തിന്റേതായി പുറത്തുവരുന്ന കുറിപ്പുകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ പങ്ക് വച്ച ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്.
ബന്ധങ്ങൾ എങ്ങനെ ആണ് ഇന്ന്? ക്ഷമിയ്ക്കാൻ കഴിയാത്തത്, പൊറുക്കാൻ കഴിയാത്തത്, ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വെട്ടി മുറിച്ചു പോകുന്നത്. അങ്ങനെ ഒന്നും അല്ലാത്തതായി എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരാളേ ഉളളൂ എന്ന് പറഞ്ഞുകൊണ്ടാണ് ഭർത്താവ് ജയദേവിന് മെൻസ് ഡേയിൽ ആശംസകൾ ലക്ഷ്മി നേരുന്നത്.
ലക്ഷ്മിയുടെ കുറിപ്പ് വായിക്കാം!
ബന്ധങ്ങൾ എങ്ങനെ ആണ് ഇന്ന്? ക്ഷമിയ്ക്കാൻ കഴിയാത്തത്, പൊറുക്കാൻ കഴിയാത്തത്, ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വെട്ടി മുറിച്ചു പോകുന്നത്. അങ്ങനെ ഒന്നും അല്ലാത്തതായി എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരാളേ ഉളളൂ.
എന്നെ ഞാനായി ഉൾക്കൊള്ളാൻ കഴിയുന്ന വെട്ടിമുറിച്ചു കടന്നു കളയാൻ കഴിയാത്ത ഒരേ ഒരാൾ. നിങ്ങൾ കരുതുന്ന പോലെ പാവമല്ല ഞാൻ… ഭീകരിയാണ്. കൊടും ഭീകരി. ഈ ആൾ പറയുന്നത് അനുസരിക്കാത്തത് കൊണ്ടു മാത്രം വരുത്തി വച്ച മണ്ടത്തരങ്ങൾ എണ്ണത്തിൽ വളരെ കൂടുതൽ ആണ്. എന്തെങ്കിലും ഒരു ബന്ധത്തിന്റെ പേരിൽ ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആൾ ഹാപ്പി മെൻസ് ഡേ ജയ് ദേവ്
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...
പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം...