Connect with us

കൗണ്ടർ കിങ്ങിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി

Malayalam

കൗണ്ടർ കിങ്ങിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി

കൗണ്ടർ കിങ്ങിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ജനപ്രിയ താരമാണ് രമേഷ് പിഷാരടി. എന്ത് പറയുമ്പോഴും അതിൽ നർമ്മം ഇടകലർത്താൻ പിഷാരടി ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്

ഇപ്പോൾ ഇതാ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. ബിഎംഡബ്ല്യു 5 സീരീസ് സ്വന്തമാക്കിയിരിക്കുകയാണ് രമേശ് പിഷാരടി.താരത്തിന്റെ യാത്രകള്‍ ഇനി ആഡംബര വാഹനങ്ങളിലെ കേമനായ ബിഎംഡബ്ല്യുവിലായിരിക്കും

പ്രീ ഓണ്‍ഡ് വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് സൂചന. ഭാര്യക്കൊപ്പമെത്തി വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്

രണ്ട് ഡീസല്‍ എന്‍ജിനിലും ഒരു പെട്രോള്‍ എന്‍ജിനിലുമായി നാല് വേരിയന്റുകളിലാണ് ഫൈവ് സീരീസ് നിരത്തുകളില്‍ എത്തുന്നത്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 252 പി.എസ് പവറും 350 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 190 പി.എസ് പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 265 പി.എസ് പവറും 620 എന്‍.എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ബി.എം.ഡബ്ല്യു ഫൈവ് സീരീസ് ഇന്ത്യയിലെത്തുന്നത്.

കേവലം 5.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സെഡാന്‍ ഇന്ത്യയില്‍ മെഴ്‌സിഡസ് ബെന്‍സ് ഇ-ക്ലാസ്, വോള്‍വോ എസ്90, ജാഗ്വാര്‍ എക്‌സ്.എഫ് എന്നീ വാഹനങ്ങളുമായാണ് മത്സരിക്കുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top