Connect with us

അനധികൃത പ്രദര്‍ശനം; പ്രവര്‍ത്തകര്‍ പോലും അറിയാതെ ‘ലക്ഷ്മി’ തിയേറ്ററുകളില്‍

Malayalam

അനധികൃത പ്രദര്‍ശനം; പ്രവര്‍ത്തകര്‍ പോലും അറിയാതെ ‘ലക്ഷ്മി’ തിയേറ്ററുകളില്‍

അനധികൃത പ്രദര്‍ശനം; പ്രവര്‍ത്തകര്‍ പോലും അറിയാതെ ‘ലക്ഷ്മി’ തിയേറ്ററുകളില്‍

കോവിഡ് വ്യാപിച്ചതോടു കൂടി ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് സിനിമ പ്രവര്‍ത്തകരാണ്. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ തന്നെ ഒടിടി പ്ലാറ്റഫോമുകളെ ആശ്രയിക്കുക അല്ലാതെ മറ്റു വഴികള്‍ ഒന്നുമില്ല. എന്നാല്‍ ഉടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.

സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ അനധികൃതമായി സിനിമ പ്രദര്‍ശിപ്പിക്കുന്നതായും സാധാരണ ടിക്കറ്റ് നിരക്ക് ആളുകളില്‍ നിന്നും ഈടാക്കുന്നതായുമാണ് വിവരം. അക്ഷയ്കുമാറിന്റെ ലക്ഷ്മി ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചതായും ഫിലിം ട്രേഡ് അനലിസ്റ്റായ കോമല്‍ കെഹ്ത പറയുന്നു.

ഫിലിം ഇന്‍ഫര്‍മേഷന്‍ എന്ന ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കെഹ്ത ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ ഡൗണ്‍ലോഡ് ചെയ്ത് പെന്‍ഡ്രൈവിലാക്കിയ ശേഷമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയാതെയാണ് പലരും സിനിമ കാണുവാന്‍ എത്തുന്നതെന്നും കെഹ്ത പറഞ്ഞു.

രാഘവ ലോറന്‍സ് ആണ് സംവിധാനം. കാഞ്ചന എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കാണ് ലക്ഷ്മി. ലക്ഷ്മി ബോംബ് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. മത വികാരം വ്രണപ്പെടുത്തുന്നു എന്ന വിവാദത്തിന് പേരില്‍ പിന്നീട് ലക്ഷ്മി എന്ന് മാത്രം മാറ്റുകയായിരുന്നു. തുഷാര്‍ കപൂര്‍ , മുസ്ഖാന്‍ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top