വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്! അതിന്റെ ക്രെഡിറ്റ് ലഭിച്ചിട്ടില്ല; ഷാരുഖും രജനികാന്തും ആകാനുള്ള ആഗ്രഹം എനിക്കും ഉണ്ട് മാധവന് പറയുന്നു
Published on

മലയാളികളുടെ സ്വന്തം ചാക്കോച്ചന് എന്ന കുഞ്ചാക്കോ ബോബനെ പോലെ ഒരു കാലത്ത് യുവതലമുറയെ ഇളക്കി മറിച്ച താരമാണ് ആരാധകരുടെ പ്രിയപ്പെട്ട മാഡി എന്ന മാധവന്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ബ്രേക്കിംഗ് ചിത്രമായിരുന്നു അലൈപായുതേ. ബോളിവുഡ് സീരിയലുകളിലും പരസ്യങ്ങളിലും സജീവമായിരുന്ന മാധവന് 2000 ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം അലൈപായുതേയിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. നിരവധി ആരാധികമാരുണ്ടായിരുന്ന മാധവന്റെ പ്രണയ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. സരിത തന്റെ സ്റ്റുഡന്റ് ആയിരുന്നുവെന്നും കോഴ്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലായി എന്നും ഒരു മാഗസീന് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
വീട്ടുകാരുടെ നിര്ബന്ധപ്രകാരമാണ്് സരിത എന്റെ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ വന്നത്. തുടര്‍ന്ന് അവള് എയര്‍ഹോസ്റ്റസ് ഇന്റര്‍വ്യൂ പാസായി. കോഴ്സ് കഴിയുമ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ‘അലൈപായുതേ’ എന്ന ചിത്രത്തിന് തൊട്ട് മുന്‍പായിരുന്നു വിവാഹം. ശേഷം എന്റെ ചിത്രങ്ങളില്‍ സരിത കോസ്റ്റ്യൂം ഡിസൈനറായി. ലൊക്കേഷനിലേക്ക് ഒന്നിച്ചായിരുന്നു പോയിരുന്നത്.
കുറച്ച് സിനിമകള്‍ കഴിഞ്ഞതോടെ തന്നെ അഭിനയവും ഷൂട്ടിങ്ങുമൊക്കെ എങ്ങനെയെന്ന് സരിതയ്ക്ക് മനസിലായി. 2005 ലാണ് മകന് വേദാന്തിന്റെ ജനനം. അതോടെ ചെന്നൈയിലേക്ക് താമസം മാറി. ഹിന്ദിയില്‍ തിരക്കായപ്പോള്‍ വീണ്ടും മുംബൈയിലേക്ക്. ഈ വര്‍ഷം ആദ്യമാണ് ദുബായിലേക്ക് താമസം മാറ്റിയത്.
എന്നാല്‍ കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ അതിന്റെ ഒരു ക്രെഡിറ്റും എന്ത് കൊണ്ടോ എനിക്ക് കിട്ടിയില്ല. അതില്‍ വിഷമവുമില്ല. എല്ലാവര്ക്കും ഷാരുഖ് ഖാനും രജനികാന്തും ആകാന്‍ ആഗ്രഹം ഉള്ളതു പോലെ എനിക്കും ഉണ്ട്.
പക്ഷേ റിലീസിന് മുന്‍പും ശേഷവും അവര്‍ നേരിടുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്. അത് അനുഭവിക്കാന്‍ എന്നെ കിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രായത്തിലും നായകനായി അഭിനയിക്കുന്ന അമിതാഭ് ബച്ചനാണെന്റെ ഹീറോ. പലതും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്യുന്നു. തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്ക് വെയ്ക്കാറുള്ള മാഡി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലോക്ക് ഡൗണ്‍ കാലത്ത് താരം പങ്കുവെച്ച തന്റെ വീടിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ലോക്ക് ഡൗണ്‍ വേളയില്‍ തന്റെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ പച്ചക്കറി തോട്ടമൊരുക്കിയ സന്തോഷം പങ്കിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ബോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പച്ച മാഡി ഇപ്പോള്‍ സംവിധാനത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. നമ്പി നാരയണന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന റോക്കട്രി- ദ നമ്പി എഫക്ട് എന്ന ചിത്രമാണ് മാധവന് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നമ്പി നാരയണനായി എത്തുന്നതും മാധവന് തന്നെയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. ദേശീയ പുരസ്കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ആദ്യം ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആനന്ദ് പിന്മാറുകയായിരുന്നു
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...